അംഗീകാരത്തിൻ്റെ നെറുകയിൽ വീണ്ടും കേരളം. 2026ൽ നിർബന്ധമായും കണ്ടിരിക്കേണ്ട വിനോദസഞ്ചാര കേന്ദ്രങ്ങളിൽ കൊച്ചിയും ഉൾപ്പെട്ടു. ലോകോത്തര ഡെസ്റ്റിനേഷനുകൾ ഉൾപ്പെട്ടയുള്ള പട്ടികയിലാണ് കൊച്ചി ഇടം നേടിയത്. ബുക്കിങ്.കോം തയ്യാറാക്കിയ 10 ട്രെൻഡിംഗ് ടെസ്റ്റിനേഷനുകളുടെ പട്ടികയിൽ ഇന്ത്യയിൽ നിന്നുള്ള ഏക ഡെസ്റ്റിനേഷൻ ആണ് കൊച്ചി.
ലോക ടൂറിസം ഭൂപടത്തിൽ കേരള ടൂറിസത്തെ അടയാളപ്പെടുത്തുന്ന നേട്ടമെന്നും കേരള ടൂറിസത്തിനു ലഭിച്ച ആഗോള അംഗീകാരമെന്നും നേട്ടത്തിൽ മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. 2026-ൽ ലോകം കാണേണ്ട 10 ട്രെൻഡിംഗ് ഡെസ്റ്റിനേഷനുകളിൽ ഒന്നായി കൊച്ചി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. ലോകപ്രശസ്തമായ Booking.com പുറത്തിറക്കിയ പട്ടികയിൽ വിയറ്റ്നാം, സ്പെയിൻ, കൊളംബിയ, ചൈന, ബ്രസീൽ, ഓസ്ട്രേലിയ, ജർമ്മനി, യുഎസ്എ തുടങ്ങിയ രാജ്യങ്ങളോടൊപ്പം ഇന്ത്യയിൽ നിന്ന് ഏക പ്രതിനിധിയായി കേരളമെന്നും മന്ത്രി ഫെയ്സ്ബുക്കിൽ കുറിച്ചു.
മന്ത്രി പി എ മുഹമ്മദ് റിയാസിൻ്റെ ഫേസ്ബുക്ക് കുറിപ്പ്
കേരളത്തിൻ റ അഭിമാനം ലോകത്തിന്റെ ഹൃദയത്തിൽ! 2026-ൽ ലോകം കാണേണ്ട 10 ട്രെൻഡിംഗ് ഡെസ്റ്റിനേഷനുകളിൽ ഒന്നായി കൊച്ചി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു!ലോകപ്രശസ്തമായ Booking.com പുറത്തിറക്കിയ പട്ടികയിൽ വിയറ്റ്നാം, സ്പെയിൻ, കൊളംബിയ, ചൈന, ബ്രസീൽ, ഓസ്ട്രേലിയ, ജർമ്മനി, യുഎസ്എ തുടങ്ങിയ രാജ്യങ്ങളോടൊപ്പം ഇന്ത്യയിൽ നിന്ന് ഏക പ്രതിനിധിയായി കേരളം!
സാംസ്കാരിക പൈതൃകം, രുചിയുടെ ലോകം, മനോഹര തീരങ്ങൾ — ഇതാണ് നമ്മുടെ കൊച്ചിയുടെ മാജിക്!
Kerala at the peak of recognition again; Kochi among must-see tourist destinations in 2026














