ഗോവയിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ സൂപ്പർ കപ്പ് പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കം. ബാംബോളിമിലെ GMC അത്‌ലറ്റിക് സ്റ്റേഡിയത്തിൽ വൈകിട്ട് 4:30 നാണ് മത്സരം. ഗ്രൂപ്പ് D-യിലെ ആദ്യ മത്സരത്തിൽ രാജസ്ഥാൻ യുണൈറ്റഡ് എഫ്‌സിയാണ് എതിരാളികൾ. ഗ്രൂപ്പ് ഡി-യിൽ രാജസ്ഥാൻ യുണൈറ്റഡിന് പുറമെ എസ്.സി ഡൽഹി, മുംബൈ സിറ്റി എഫ്‌സി എന്നിവരാണ് ബ്ലാസ്റ്റേഴ്‌സിൻ്റെ മറ്റ് എതിരാളികൾ.
മുഖ്യ പരിശീലകൻ ഡേവിഡ് കാറ്റലയുടെ നേതൃത്വത്തിൽ കോൾഡോ ഒബീറ്റ, ടിയാഗോ ആൽവസ്, ജുവാൻ റോഡ്രിഗസ് എന്നിവരടക്കമുള്ള പുതിയ വിദേശ സൈനിംഗുകളും, ഇന്ത്യൻ യുവതാര നിരയും ഉൾപ്പെട്ട പരിഷ്കരിച്ച സ്ക്വാഡുമായാണ് ബ്ലാസ്റ്റേഴ്‌സ് പോരാട്ടത്തിന് എത്തിയിരിക്കുന്നത്.
Kerala Blasters’ Super Cup matches begin in Goa today













