
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ഭീഷണി ഒഴിയുന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അഞ്ച് ദിവസത്തെ പ്രവചനം. ഇന്ന് ഒഴികെ, വരുന്ന നാല് ദിവസങ്ങളിൽ (ആഗസ്റ്റ് 10 മുതൽ 13 വരെ) ഒരു ജില്ലയിലും പ്രത്യേക മഴ ജാഗ്രതാ നിർദേശമില്ല. അടുത്ത ദിവസങ്ങളിലെല്ലാം പച്ച അലർട്ട് മാത്രമാണുള്ളത്. എന്നാൽ, ഇന്ന് കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിനുള്ളിൽ 64.5 മുതൽ 115.5 മില്ലിമീറ്റർ വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം.
നാളെ മുതൽ സംസ്ഥാനത്ത് കാലാവസ്ഥ സാധാരണ നിലയിലേക്ക് മടങ്ങുമെന്നും, പ്രത്യേക മുൻകരുതലുകൾ ആവശ്യമില്ലെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം.
വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു
09/08/2025: കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 mm മുതൽ 115.5 mm വരെ മഴ ലഭിക്കുമെന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം
കേരള തീരത്ത് ഇന്നും (09/08/2025); ലക്ഷദ്വീപ് തീരത്ത് ഇന്നും നാളെയും (09/08/2025 & 10/08/2025) മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും, കർണാടക തീരത്ത് മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
09/08/2025: തെക്കൻ കേരള & വടക്കൻ കേരള തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
09/08/2025 & 10/08/2025: ലക്ഷദ്വീപ് തീരത്ത് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.