
ഷിക്കാഗോ മലയാളികൾക്ക് ചീട്ടുകളിയുടെ പുതിയ ഒരു അനുഭവം കുറിക്കുവാനായി ഷിക്കാഗോ കേരള ക്ലബ് ഒക്ടോബർ നാലിന് (ശനി) ചീട്ടുകളി മത്സരം സംഘടിപ്പിക്കുന്നു. ഡെസ്പ്ലെയിൻസിൽ ഉള്ള ക്നാനായ കാത്തോലിക് സൊസൈറ്റി (K C S ) ഹാളിൽ മത്സരങ്ങൾ കൃത്യം 9 മണിക്ക് ചീട്ടുകളി ആരംഭിക്കും.

രാവിലെ എട്ട് മണിക്ക് രജിസ്ട്രേഷൻ ആരംഭിക്കും. പുരുഷൻമാർക്കും വനിതകൾക്കും 28 (ലേലം) , റമ്മി (പുരുഷൻമാർക്കും വനിതകൾക്കും) പുറമെ വനിതകൾക്കു മാത്രമായി 28 (ലേലം ) മത്സരങ്ങളും നടത്തപ്പെടും. 28 (ലേലം )ഓപ്പൺ വിഭാഗത്തിൽ 3 അംഗ ടീമിന്റെ രജിസ്ട്രേഷൻ ഫീ 150 ഡോളറും , റമ്മി വിഭാഗത്തിൽ ഇന്റിവിജ്വൽ രജിസ്ട്രേഷൻ ഫീ 100 ഡോളറും , വനിതാ വിഭാഗത്തിൽ 3 അംഗ ടീമിന്റെ രജിസ്ട്രേഷൻ ഫീ 75 ഡോളറുമാണ്.

ജോണിക്കുട്ടി പിള്ളവീട്ടിൽ , മനോജ് അച്ചേട് , ജിതേഷ് ചുങ്കത്ത് , ടോമി വള്ളിപ്പറമ്പിൽ , ബെന്നി വാച്ചാച്ചിറ എന്നിവർ കോർഡിനേറ്റർസ് ആയ കമ്മിറ്റിയും കേരള ക്ലബ് പ്രസിഡന്റ് സ്റ്റാൻലി കളരിക്കേമുറിയുടെ നേതൃത്വത്തിലുള്ള ഭരണ സമിതിയും ഈ സീസണിലെ ആദ്യത്തെ കാർഡ് ഗെയിസ് അവസ്മരണീയമാക്കും .

വിജയികൾക്കായി 7000 ഡോളറിൽ അധികം വരുന്ന ക്യാഷ് അവാർഡുകളും എവർ റോളിങ്ങ് ട്രോഫികളും നൽകും. വനിതകൾക്ക് മാത്രമായി നടത്തപ്പെടുന്ന ലേലം (28 ) മത്സര വിജയികൾക്ക് 1000 ൽ അധികം ഡോളർ ആണ് സമ്മാനതുക. കേരള ക്ലബ് ചീട്ടുകളി മത്സരത്തിലേക്ക് എല്ലാ ചീട്ടുകളി പ്രേമികളെയും സംഘാടക സമിതി സ്വാഗതം ചെയ്തു.

ജോയ് നെടിയകാലയിൽ , സൈമൺ കോട്ടൂർ , സിറിയക് കൂവക്കാട്ടിൽ , ടോമി നെല്ലാമറ്റം , ജയ്ബു കുളങ്ങര , ഷാൻ കദളിമറ്റം, ജോസ്‌മോൻ ചെമ്മാച്ചേൽ , കുരുവിള ജെയിംസ് . ഡോ . സൂസൻ എടുക്കുത്തറ , ബിനു പൂത്തുറയിൽ , കലവറ ഗ്രോസറി ആൻഡ് ഫുഡ് , സഞ്ജു മാത്യു പുളിക്കത്തൊട്ടിയിൽ , കൈരളി ഫുഡ്‌സ് , റോയൽ ഗ്രോസറീസ് ആൻഡ് ഇവെന്റ്സ് , റോയൽ മഹാരാജ , എലൈറ്റ് ഗെയിമിംഗ് , ഡോ. മാത്യു ജോസഫ് , ജിമ്മി വാച്ചാച്ചിറ , ജിബിറ്റ് കിഴക്കേക്കുറ്റ് , ബിജു ജെയിംസ് , അച്ചീവ് റീൽറ്റർസ് ( തോമസ് കുരുവിള, സാബു അച്ചേട് , മോഹൻ സെബാസ്റ്റ്യൻ , ജോർജ് പണിക്കർ , ലൂക് ചിറയിൽ , ജോർജ് മാത്യു ) റോയ് മുളകുന്നം , സ്റ്റാൻലി കളരിക്കാമുറിയിൽ എന്നിവരും കേരള ക്ലബ്ബിലെ അംഗങ്ങളുമാണ് സ്പോൺസർ ചെയ്യുന്നത്.

കൂടുതൽ വിവരങ്ങൾക്ക് – മനോജ് അച്ചേട്ട് 224.522.2470 ജോണിക്കുട്ടി പിള്ളവീട്ടിൽ 847 .924 .3493 ടോമി തോമസ് 847 .942 .5706