നേപ്പാളിലെ മലയാളി ടൂറിസ്റ്റുകളുടെ സുരക്ഷ ഉറപ്പാക്കി നാട്ടിലെത്തിക്കാനുള്ള അടിയന്തര നടപടി സ്വീകരിക്കണം, കേന്ദ്രത്തിന് കത്തയച്ച് മുഖ്യമന്ത്രി

നേപ്പാളിലെ മലയാളി വിനോദസഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കേരള മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന് കത്തയച്ചു. നേപ്പാളിലെ പൊഖ്റയിൽ വിനോദയാത്രയ്ക്കെത്തിയവർ, പ്രായമായവർ ഉൾപ്പെടെ, പ്രക്ഷോഭങ്ങളെ തുടർന്നുണ്ടായ അനിഷ്ടസംഭവങ്ങളുടെ പശ്ചാത്തലത്തിൽ കുടുങ്ങിക്കിടക്കുകയാണ്. ഇവരുടെ സുരക്ഷ ഉറപ്പാക്കി അടിയന്തരമായി നാട്ടിലെത്തിക്കാൻ യാത്രാ സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്ന് മുഖ്യമന്ത്രി കത്തിൽ അഭ്യർത്ഥിച്ചു. കേന്ദ്ര സർക്കാരിന് കേരളത്തിന്റെ പൂർണ പിന്തുണയും സഹകരണവും ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

നേപ്പാളിൽ 400-ലധികം ഇന്ത്യക്കാർ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വിമാനത്താവളങ്ങൾ അടച്ചതിനാൽ ചിലരെ ഉത്തർപ്രദേശിലെ സോനൗലി, ഡാർജിലിംഗിലെ പാനിറ്റങ്കി അതിർത്തികൾ വഴി തിരികെ കൊണ്ടുവന്നു. ഇന്ത്യൻ പൗരന്മാരെ തിരികെ എത്തിക്കാൻ പ്രത്യേക വിമാനം അയക്കുമെന്ന് സർക്കാർ അറിയിച്ചു. നിലവിലെ അസ്ഥിരമായ സാഹചര്യം കണക്കിലെടുത്ത്, നേപ്പാളിലുള്ള ഇന്ത്യക്കാർ യാത്ര മാറ്റിവെക്കണമെന്നും താമസസ്ഥലങ്ങളിൽ സുരക്ഷിതമായി തുടരണമെന്നും ഇന്ത്യൻ എംബസി മുന്നറിയിപ്പ് നൽകി.

Also Read

More Stories from this section

family-dental
witywide