
കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പിൽ എൽ ഡി എഫിന്റെ തോൽവിയിൽ പ്രതികരിച്ച് കേരളാ കോൺഗ്രസ് (എം) നേതാവ് ജോസ് കെ മാണി. പ്രതീക്ഷിച്ച വിജയം ഉണ്ടായില്ലെന്നും വീഴ്ച പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിജയിച്ച എല്ലാവരെയും അഭിനന്ദിക്കുന്നുവെന്നും ജോസ് കെ മാണി പറഞ്ഞു.
പാലാ നഗരസഭയിൽ കേരളാ കോൺഗ്രസ് എമ്മിന്റെ പത്തു സ്ഥാനാർഥികൾ വിജയിച്ചു. അതേ സമയം ജോസ് കെ മാണിയുടെ സ്വന്തം വാർഡിൽ എൽ ഡി എഫ് തോറ്റത് കനത്ത തിരിച്ചടിയായി. ഇവിടെ ജോസ് കെ മാണിയും മകനുമടക്കം പ്രചാരണത്തിന് ഇറങ്ങിയിരുന്നു.
Kerala Congress (M) leader Jose K Mani reacts to LDF’s defeat in local body elections.















