
ഫ്ലോറിഡ: കേരള കോൺഗ്രസ്സ് സ്റ്റേറ്റ് കോർഡിനേറ്റർ അപു ജോൺ ജോസഫിന് ഫ്ലോറിഡയിൽ സ്വീകരണം നൽകുന്നു. ഒക്ടോബർ 22-ന് വൈകിട്ട് 7 മണിക്ക് സൗത്ത് ഫ്ലോറിഡയിലെ ടാജ് ഇന്ത്യൻ ഗ്രില്ലിൽ (5602 S Flamingo Rd, Cooper City, FL 33330) വെച്ചാണ് അപു ജോൺ ജോസഫിന് സ്വീകരണം നൽകുക. വിവിധ രാഷ്ട്രീയ -സാംസ്കാരിക സംഘടനകൾ ചേർന്നാണ് ഈ സ്വീകരണ ചടങ്ങ് സംഘടിപ്പിക്കുന്നത്.
Tags:















