
തിരുവനന്തപുരം : സംസ്ഥാനത്ത് അപകടകരമായ രീതിയില്‍ ജലനിരപ്പുയരുന്നതിനെ തുടര്‍ന്ന് ജാഗ്രതാ നിര്‍ദേശം. ജലസേചന വകുപ്പും കേന്ദ്ര ജല കമ്മീഷനും സംസ്ഥാനത്തെ വിവിധ നദികളില്‍ ഓറഞ്ച്, മഞ്ഞ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു.
ഓറഞ്ച് അലര്‍ട്ട്
പത്തനംതിട്ട : മണിമല (തോണ്ടറ സ്റ്റേഷന്‍, കല്ലൂപ്പാറ സ്റ്റേഷന്‍), അച്ചന്‍കോവില്‍ (കോന്നി സ്റ്റേഷന്‍)
എറണാകുളം: മൂവാറ്റുപുഴ (തൊടുപുഴ സ്റ്റേഷന്‍ & കക്കടശ്ശേരി സ്റ്റേഷന്‍)
മഞ്ഞ അലര്‍ട്ട്
പത്തനംതിട്ട: പമ്പ (കുരുടമണ്ണില്‍ & ആറന്മുള സ്റ്റേഷന്‍, മടമണ്‍ സ്റ്റേഷന്‍), അച്ചന്‍കോവില്‍ (കല്ലേലി സ്റ്റേഷന്‍, തുമ്പമണ്‍)
ഇടുക്കി: തൊടുപുഴ (മണക്കാട് സ്റ്റേഷന്‍)
കോട്ടയം : മീനച്ചില്‍ (പേരൂര്‍ സ്റ്റേഷന്‍)
കോഴിക്കോട്: കോരപ്പുഴ (കുന്നമംഗലം & കൊല്ലിക്കല്‍ സ്റ്റേഷന്‍)
മലപ്പുറം: ഭാരതപ്പുഴ (തിരുവേഗപ്പുര സ്റ്റേഷന്‍)
തൃശൂര്‍: ഭാരതപ്പുഴ (ചെറുതുരുത്തി സ്റ്റേഷന്‍), കരുവന്നൂര്‍ (കുറുമാലി & കരുവന്നൂര്‍ സ്റ്റേഷന്‍), ചാലക്കുടി (വെറ്റിലപ്പാറ സ്റ്റേഷന്‍), കീച്ചേരി (കോട്ടപ്പുറം സ്റ്റേഷന്‍)
പാലക്കാട്: കാവേരി (കോട്ടത്തറ സ്റ്റേഷന്‍)
വയനാട് : കബനി (ബാവേലി, കേളോത്ത്കടവ് & പനമരം, കാവേരി (മുത്തന്‍കര സ്റ്റേഷന്‍)
യാതൊരു കാരണവശാലും നദികളില്‍ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കേണ്ടതാണ്. അധികൃതരുടെ നിര്‍ദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളില്‍ നിന്ന് മാറി താമസിക്കാന്‍ തയ്യാറാവണം.