പൊന്നുംവിലയുള്ള ചരിത്രം ! 90,000 കടന്ന് സ്വര്‍ണ്ണ വില; പവന്- 90320, ഗ്രാമിന് – 11290

കൊച്ചി : സംസ്ഥാനത്ത് ശരവേഗത്തില്‍ കുതിച്ച് സ്വര്‍ണ്ണ വില. പവന് 90,000 പിന്നിട്ട് ചരിത്രം കുറിച്ചു. ഇന്ന് ഗ്രാമിന് 105 രൂപയും പവന് 840 രൂപയും വര്‍ദ്ധിച്ച് 11290 രൂപയും 90320 രൂപയുമായി. ഏറ്റവും കുറഞ്ഞ പണിക്കൂലി 5%, 3% ജിഎസ്ടിയും ഹാള്‍മാര്‍ക്കിങ് ചാര്‍ജസും ചേര്‍ത്താല്‍ 98000 മുകളില്‍ നല്‍കണം ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍.

അതേസമയം, അന്താരാഷ്ട്ര സ്വര്‍ണ്ണവില 4000 ഡോളര്‍ മറികടന്ന് കുതിക്കുകയാണ്.

More Stories from this section

family-dental
witywide