സംസ്ഥാനത്ത് കത്തിക്കയറി സ്വർണവില ; ചരിത്രത്തിലാദ്യമായി ₹ 80000 കടന്നു

കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും സർവ്വകാല റെക്കോർഡിൽ. ചരിത്രത്തിലാദ്യമായി വില 80000 കടന്നാണ് സ്വർണത്തിൻറെ തേരോട്ടം. ഇന്ന് മാത്രം പവന് 1000 രൂപയാണ് വർ‌ദ്ധിച്ചു. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 80,880 രൂപയിലെത്തി. ജി എസ് ടിയും പണിക്കൂലിയും ഹോൾമാർക്ക് ഫീസുമടക്കം ഏറ്റവും കുറഞ്ഞത് ഒരു പവൻ ആഭരണത്തിന് 90,000 രൂപയ്ക്ക് അടുത്ത് നൽകണം.

നിലവിൽ, ഒരു ഗ്രാം സ്വർണത്തിന് 12,000 രൂപ നൽകേണ്ടി വരും. വെള്ളിയുടെ വിലയും റെക്കോർഡിലാണ്. ഒരു ഗ്രാം 916 ഹാൾമാർക്ക് വെള്ളിയുടെ ഇന്നത്തെ വിപണി വില 133 രൂപയാണ്.

More Stories from this section

family-dental
witywide