ദയാവധം നടപ്പാക്കാം! സംസ്ഥാനത്തെ തെരുവുനായ പ്രശ്നത്തിൽ സർക്കാരിന്‍റെ നിർണായ തീരുമാനം, രോഗബാധിതരായവെ ദയാവധം ചെയ്യാൻ അനുമതി നൽകി

തിരുവനന്തപുരം: സംസ്ഥാനത്തെ തെരുവുനായ പ്രശ്നത്തിൽ നിർണായക തീരുമാനവുമായി സർക്കാർ. രോഗബാധിതരായ തെരുവുനായ്ക്കളെ ദയാവധം ചെയ്യാൻ അനുമതി നൽകാൻ തീരുമാനിച്ചു. വെറ്റിനറി വിദഗ്ധന്റെ സാക്ഷ്യപത്രത്തോടെ ഈ നടപടി സ്വീകരിക്കാമെന്ന് സർക്കാർ വ്യക്തമാക്കി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് ഇതിനുള്ള അനുമതി നൽകാനും മന്ത്രി എം.ബി. രാജേഷിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. ഈ നടപടി പൊതുജനാരോഗ്യവും സുരക്ഷയും ഉറപ്പാക്കുന്നതിന്റെ ഭാഗമാണെന്ന് അധികൃതർ അറിയിച്ചു.

തെരുവുനായ ആക്രമണങ്ങളുടെ വർധനവിന്റെ കൂടി പശ്ചാത്തലത്തിലാണ് തീരുമാനം എടുത്തിരിക്കുന്നത്. എന്നാൽ, മൃഗസംരക്ഷണ സംഘടനകൾ ഈ നീക്കത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. തെരുവുനായ്ക്കളെ വന്ധ്യംകരണം വഴി നിയന്ത്രിക്കുകയാണ് ഉചിതമെന്ന് ഇവർ വാദിക്കുന്നു. ദയാവധം നടപ്പാക്കുന്നതിന് കർശനമായ മാർഗനിർദേശങ്ങൾ പാലിക്കേണ്ടതുണ്ടെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. ഈ വിഷയത്തിൽ കൂടുതൽ ചർച്ചകളും നിയമനടപടികളും ഉണ്ടാകാനിടയുണ്ടെന്നാണ് വിലയിരുത്തൽ.

More Stories from this section

family-dental
witywide