സംസ്ഥാനത്ത് അന്ധവിശ്വാസ – അനാചാര നിരോധന നിയമം നടപ്പിലാക്കാൻ കേരള സർക്കാർ

സംസ്ഥാനത്ത് അന്ധവിശ്വാസ – അനാചാര നിരോധന നിയമം നടപ്പിലാക്കാൻ സർക്കാർ. ഇതിനായി സമഗ്ര പരിശോധനയ്ക്ക് വേണ്ടി വിദഗ്ധ സമിതി രൂപീകരിച്ചു. ശേഷമാകും കരട് ബിൽ തയ്യാറാക്കുക. വിദഗ്ധസമിതിയുമായി ബന്ധപ്പെട്ട ഉത്തരവ് ആഭ്യന്തരവകുപ്പ് പുറത്തിറക്കി. മുൻ നിയമ സെക്രട്ടറി കെ.ശശിധരൻ നായർ, മുൻ ഡിജിപി ജേക്കബ് പുന്നൂസ്, വഖഫ് ബോർഡ് ചെയർമാൻ അഡ്വ. എം.കെ. സക്കീർ എന്നിവരാണ് സർക്കാർ രൂപീകരിച്ച സമിതിയിലെ അംഗങ്ങൾ. സമഗ്രമായി പരിശോധിച്ച് കരട് ബിൽ തയ്യാറാക്കാനാണ് വിദഗ്ധ സമിതിക്ക് നിർദേശം നൽകിയത്.

അഡ്വക്കേറ്റ് ജനറലിന്റെയും ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന്റെയും ശിപാർശയിലാണ് സമിതി രൂപീകരിക്കാനുള്ള തീരുമാനം. സാമൂഹികവും നിയമപരവും ഭരണഘടനാപരവുമായ വശങ്ങളും സമിതി പരിശോധിക്കും. ഇതര സംസ്ഥാനങ്ങളുടെ നിയമങ്ങളും നിയമപരിഷ്‌കരണ സമിതി ശിപാർശയും വിദഗ്ധർ പരിശോധിച്ച്‌ റിപ്പോർട്ട് തയ്യാറാക്കും. നിയമ പരിഷ്കാര കമ്മീഷൻ ജസ്റ്റിസ് കെ.ടി. തോമസ് തയ്യാറാക്കിയ കരട് പ്രമേയവും പഠിക്കും. മന്ത്രവാദവും ആഭിചാരപ്രവർത്തനങ്ങളും തടയാൻ കർശന നിയമനിർമ്മാണം ആവശ്യപ്പെട്ട് കേരള യുക്തിവാദി സംഘം കഴിഞ്ഞദിവസം ഹൈക്കോടതിയെ സമീപിച്ചിരുന്നു.

Kerala government to implement the Superstition and Immorality Prohibition Act in the state

More Stories from this section

family-dental
witywide