ക്ഷേമപെൻഷൻ തുക 2000 രൂപയായി വർധിപ്പിക്കാൻ സർക്കാർ ആലോചനയിൽ

സംസ്ഥാനത്ത് ക്ഷേമപെൻഷൻ 400 രൂപ കൂട്ടി 2000 രൂപയാക്കാൻ സർക്കാർ ആലോചനയിൽ. ഈ മാസം തന്നെ പ്രഖ്യാപനയുണ്ടായേക്കും. മുഖ്യമന്ത്രിയും സിപിഐഎം നേതൃത്വവും തമ്മിലുള്ള ചർച്ചയിലാകും അന്തിമ തീരുമാനം. നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് പെൻഷൻ വീണ്ടും ഉയർത്തിയേക്കാനും സാധ്യതയുണ്ട്. സർക്കാർ ജീവനക്കാർക്ക് ക്ഷാമബത്ത അനുവദിക്കുന്നതും ശമ്പള പരിഷ്കരണം പ്രഖ്യാപിക്കുന്നതും സർക്കാരിൻ്റെ പരിഗണനയിലാണ്. സർക്കാർ ജീവനക്കാർക്ക് ഒരു ഗഡു ക്ഷാമബത്ത അനുവദിക്കും.

നവംബറിലെയോ ഡിസംബറിലയോ ശമ്പളത്തിൽ ലഭിക്കുന്ന തരത്തിൽ 4 ശതമാനം ഡി.എ അനുവദിക്കുന്നതാണ് പരിഗണനയിലാണ്. പങ്കാളിത്ത പെൻഷൻ പിൻവലിച്ച് അഷ്വേഡ് പെൻഷൻ സ്ക്രീം പ്രഖ്യാപിക്കാനും ആലോചനയുണ്ട്. സ്കീമിൻ്റെ വിശദാംശങ്ങൾ തയാറാക്കി അവതരിപ്പിക്കും. ശമ്പള കമ്മീഷനെ വെക്കുന്നതും സെക്രട്ടറി തലസമിതിയെ നിയോഗിക്കുന്നതും പരിഗണനയിലുണ്ട്.

More Stories from this section

family-dental
witywide