
തിരുവനന്തപുരം : സംസ്ഥാനത്ത് ബുധനാഴ്ച മുതല്‍ മഴ കൂടുതല്‍ തീവ്രമാവുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി വിവിധ ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.ബുധനാഴ്ച കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളിലും വ്യാഴാഴ്ച കാസര്‍കോഡ്, കണ്ണൂര്‍, ഇടുക്കി എന്നീ ജില്ലകളിലും തീവ്രമായ മഴ കണക്കിലെടുത്ത് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ഇടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കുന്നത്. 24 മണിക്കൂറില്‍ 115.6 മില്ലിമീറ്റര്‍ മുതല്‍ 24.4 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
യെല്ലോ അലേര്‍ട്ട്
ഇന്ന് കാസര്‍കോഡ്, കണ്ണൂര്‍ ജില്ലകളിലും നാളെ മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍കോഡ് എന്നീ ജില്ലകളിലും യെല്ലോ അലേര്‍ട്ട് ഉണ്ട്. ജൂലൈ 17ന് ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിലും യെല്ലോ അലേര്‍ട്ട് ആണ്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിട്ടുള്ളത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115. 5 മില്ലിമീറ്റര്‍ വരെ മഴ ലഭിച്ചേക്കും.
വ്യാഴാഴ്ച വരെ മണിക്കൂറില്‍ 40 കിലോ മീറ്റര്‍ മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചിട്ടുണ്ട്.