തിരുവനന്തപുരം: കേരളം ഇനി അതിദാരിദ്ര്യ മുക്ത സംസ്ഥാനം. അതിദാരിദ്ര്യ മുക്ത സംസ്ഥാനമായി മുഖ്യമന്ത്രി തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ജനങ്ങൾക്ക് മുന്നിൽ പ്രഖ്യാപിച്ചു. ചടങ്ങിൽ നടൻ മമ്മൂട്ടി വിശിഷ്ടതിഥിയായി. സംസ്ഥാനത്തെ വിവിധ വകുപ്പ് മന്ത്രിമാരും ചടങ്ങിൽ അണിനിരന്നു. ഇന്ന് രാവിലെ കേരളപ്പിറവി ദിനത്തിൽ ചേർന്ന പ്രത്യേക നിയമസഭ സമ്മേളനത്തിൽ ചട്ടം 300 പ്രകാരം കേരളത്തെ അതിദരിദ്രർ ഇല്ലാത്ത സംസ്ഥാനമായി മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പ്രഖ്യാപിച്ചിരുന്നു.
2021-ൽ പുതിയ മന്ത്രിസഭ അധികാരത്തിലെത്തി രണ്ട് മാസത്തിനുള്ളിൽ തന്നെ അതിദരിദ്ര കുടുംബങ്ങളെ കണ്ടെത്താനുള്ള പ്രക്രിയ ആരംഭിച്ചിരുന്നു. തദ്ദേശസ്വയംഭരണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്‌മിനിസ്ട്രേഷൻ (കില) ന്റെ നേതൃത്വത്തിൽ ഇത്തരം കുടുംബങ്ങളെ കണ്ടെത്താനായി നിയമസഭാംഗങ്ങൾ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ, കുടുംബശ്രീ പ്രവർത്തകർ, സന്നദ്ധപ്രവർത്തകർ, ഉദ്യോഗസ്ഥർ എന്നിവർ ഉൾപ്പെടെ സജീവ ജനപങ്കാളിത്തത്തോടെയാണ് ആളുകളെ കണ്ടെത്തിയത്. കേരളത്തിൻ്റെ ഈ നേട്ടത്തെ അതിദരിദ്രരില്ലാത്ത രാജ്യമായ ചൈനയും അഭിനന്ദിച്ചു.
Kerala is now an extreme poverty-free state; Chief Minister announces it to the people













