ജഡ്ജിക്കും രക്ഷയില്ല !മോഷണംപോയത് 6 പവന്റെ സ്വര്‍ണ്ണം, ബെഡ്‌റൂമില്‍ കടന്ന് മോഷണം

കൊച്ചി : കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ബദ്‌റുദ്ദീന്റെ കളമശ്ശേരിയിലെ വീട്ടില്‍ മോഷണം. 6 പവന്റെ സ്വര്‍ണ്ണാഭരണങ്ങള്‍ നഷ്ടമായി. വീടുമായി അടുത്തിടപഴകുന്നവരെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. കഴിഞ്ഞ തിങ്കളാഴ്ചയാണ് കേസിനാസ്പദമായ സംഭവം. ബിഎന്‍എസ് 305 വകുപ്പ് പ്രകാരം പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

വീടിനകത്തെ ബെഡ്റൂമില്‍ സൂക്ഷിച്ചിരുന്ന വളകളടക്കം 6 പവന്‍ സ്വര്‍ണ്ണാഭരണങ്ങളാണ് നഷ്ടമായതെന്ന് ജഡ്ജി പരാതിയില്‍ പറയുന്നു.

പ്രദേശത്തെ സി സി ടിവി തെളിവുകള്‍ അടക്കം ശേഖരിച്ച് അന്വേഷണം ഊര്‍ജിതമാക്കിയതായി കളമശ്ശേരി പൊലീസ് അറിയിച്ചു. കൊച്ചിയുടെ ഹൃദയഭാഗത്തുള്ള ഉയര്‍ന്ന സുരക്ഷയുള്ള വീട്ടില്‍ നിന്നാണ് കള്ളന്‍ സ്വര്‍ണ്ണവുമായി കടന്നുകളഞ്ഞതെന്നത് പലരെയും അത്ഭുതപ്പെടുത്തുന്നുണ്ട്.

സംഭവം ചര്‍ച്ചയായതോടെ കുറ്റകൃത്യങ്ങള്‍ തടയുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് യുഡിഎഫ് ആരോപിക്കുന്നു.

More Stories from this section

family-dental
witywide