തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടി;  ഉണ്ടായത് അപ്രതീക്ഷിതമായ വിധിയെഴുത്ത്, പിന്നോട്ട് പോയത് പരിശോധിക്കുമെന്ന് എംഎ ബേബി

സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് ഉണ്ടായത് അപ്രതീക്ഷിതമായ വിധിയെഴുത്താണെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി. വലിയൊരു പരാജയം എന്ന് പറയാൻ കഴിയില്ല. എന്നാൽ എൽഡിഎഫ് പിന്നോട്ട് പോയത് എന്തുകൊണ്ടെന്ന് പാർട്ടിയും മുന്നണിയും സർക്കാരും പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇടതുപക്ഷത്തിന് വോട്ട് ചെയ്തുകൊണ്ടിരുന്ന ഒരു വിഭാഗം മറ്റ് പാർട്ടികൾക്ക് വോട്ട് ചെയ്തിട്ടുണ്ട് എന്നത് വ്യക്തമാണ്. അതിനെ പറ്റി പാർട്ടിക്ക് പഠിക്കേണ്ടതുണ്ട് തിരുത്തേണ്ടതുണ്ടെങ്കിൽ അത് ചെയ്യുമെന്നും എം എ ബേബി പറഞ്ഞു.

അതേസമയം, എം എം മണിയുടെ പ്രസ്താവന തികച്ചും അനുചിതമായതാണ്. ക്ഷേമപെൻഷനും മറ്റ് ആനുകൂല്യങ്ങളും ഒരു ഗവൺമെൻറ് കൊടുക്കുന്ന ഔദാര്യമല്ല ജനങ്ങളുടെ അവകാശമാണ്. ആ സമീപനമാണ് ഇടതുപക്ഷം എന്നും പിന്തുടർന്ന് പോന്നിട്ടുള്ളത്. അതിന് നിരക്കാത്ത തരത്തിലുള്ള അഭിപ്രായപ്രകടനമാണ് എം എം മണിയുടെ ഭാഗത്തുനിന്ന് ഉണ്ടായ പിശകെന്നും അത് തിരുത്തുമെന്നാണ് പ്രതീക്ഷയെന്നും എം എ ബേബി കൂട്ടിച്ചേർത്തു.

Kerala Local body election ldf failure MA Baby reaction

More Stories from this section

family-dental
witywide