തദ്ദേശ പോരാട്ടം: വിധി ഇന്നറിയാം ആദ്യഫല സൂചന എട്ടരയോടെ

തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ 244 കേന്ദ്രങ്ങളിലായി അൽപസമയത്തിനകം തുടങ്ങും. ഉച്ചയോടെ തന്നെ എല്ലാ ഫലങ്ങളും അറിയാനാകുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ പറയുന്നത്. രാവിലെ എട്ടിന് വോട്ട് എണ്ണിത്തുടങ്ങി അരമണിക്കൂർ കഴിയുമ്പോൾ തന്നെ ആദ്യഫലസൂചനകൾ ലഭ്യമാകും.

തിരുവനന്തപുരം-16, കൊല്ലം-16, പത്തനംതിട്ട-12, ആലപ്പുഴ-18, കോട്ടയം-17, ഇടുക്കി-10, എറണാകുളം-28, തൃശ്ശൂർ -24, പാലക്കാട്-20, മലപ്പുറം-27, കോഴിക്കോട്-20, വയനാട്-7,കണ്ണൂർ -20, കാസർകോട്-9, ആകെ-244 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള വോട്ടെണ്ണൽ കേന്ദ്രങ്ങൾ.

ബ്ലോക്ക് തലത്തിലുള്ള കേന്ദ്രങ്ങളിൽ വച്ച്‌ പഞ്ചായത്തുകളുടെയും മുനിസിപ്പാലിറ്റി, കോപ്പറേഷൻ തലങ്ങളിൽ അതത് സ്ഥാപനങ്ങളുടെയും വോട്ടെണ്ണും. 14 ജില്ലാപഞ്ചായത്തിലേയ്ക്കുള്ള പോസ്റ്റൽ ബാലറ്റുകൾ എണ്ണുന്നത് അതത് ജില്ലാകളക്ടറുടെ നേതൃത്വത്തിലൽ കളക്‌ട്രേറ്റുകളിലായിരിക്കും. ഗ്രാമ, ബ്ലോക്ക്, ജില്ലാപഞ്ചായത്തുകളുടെ വോട്ടെണ്ണുന്നത് ബ്ലോക്ക് തലത്തിലുള്ള കേന്ദ്രത്തിലായിരിക്കും. ഇവിടെ ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളുടെ പോസ്റ്റല് ബാലറ്റുകള് അതത് വരണാധികാരികളുടെ ടേബിളിൽ എണ്ണും.

ആദ്യം വരണാധികാരിയുടെ മേശപ്പുറത്ത് തപാല് ബാലറ്റ് എണ്ണിത്തുടങ്ങും. വോട്ടെണ്ണല് ആരംഭിക്കുന്നതിനി തൊട്ടുമുമ്പുവരെ ലഭിക്കുന്ന തപാൽ വോട്ടുകൾ കവർ പൊട്ടിച്ച്‌ എല്ലാ ഫോമുകളും ഉണ്ടോ എന്ന് പരിശോധിച്ച ശേഷമാകും എണ്ണുക. സമയത്തിന് ശേഷം ലഭിക്കുന്ന ബാലറ്റുകൾ എണ്ണാതെ മാറ്റിവെക്കും.

വരണാധികാരി, ഉപവരണാധികാരി, നിരീക്ഷകർ, സ്ഥാനാർഥികൾ, ഏജന്റുമാർ എന്നിവരുടെ സാന്നിധ്യത്തിൽ സ്ട്രോങ് റൂം തുറന്ന് ഓരോ വാർഡിലെയും വോട്ടിങ് മെഷീനുകളുടെ കണ്ട്രോൾ യൂണിറ്റുകള് വോട്ടെണ്ണൽ ഹാളിലേക്ക് എത്തിക്കും. വാർഡ് 1 മുതലുള്ള ക്രമത്തിലാണ് മെഷീനുകള് എത്തിക്കുക. ഒരു വാർഡിലെ എല്ലാ ബൂത്തിലേയും മെഷീനുകള് ഒരു മേശയിലായിരിക്കും എണ്ണുക. സ്ഥാനാർഥിയുടേയോ അവർ നിയോഗിക്കുന്ന കൗണ്ടിങ് ഏജന്റുമാരുടേയോ സാന്നിധ്യം ഓരോ മേശയിലും ഉണ്ടാകും. ഓരോ പഞ്ചായത്തിന്റെയും നഗരസഭയുടെയും കൗണ്ടിങ് ഹാളില് റിട്ടേണിങ് ഓഫിസറുടെ മേശയ്ക്കു സമീപം വോട്ടെണ്ണൽ, ടാബുലേഷൻ, പാക്കിങ്, സീലിങ് എന്നിവയ്ക്കു പ്രത്യേകം മേശകളും ഉണ്ടായിരിക്കും. നഗരസഭകളിലും കോര്പറേഷനുകളിലും ഒരു കൗണ്ടിങ് സൂപ്പര്വൈസറും ഒരു കൗണ്ടിങ് അസിസ്റ്റന്റും ഉണ്ടാവും.

ടേബിളിൽ വെക്കുന്ന കണ്ട്രോൾ യൂണിറ്റില് സീലുകള്, സ്പെഷ്യല് ടാഗ് എന്നിവ കൃത്യമായി ഉണ്ടെന്ന് സ്ഥാനാർഥികളുടെയോ കൗണ്ടിങ്, ഇലക്ഷന് ഏജന്റുമാരുടെയോ സാന്നിധ്യത്തിൽ പരിശോധിച്ച്‌ ഉറപ്പുവരുത്തിയ ശേഷമാണ് വോട്ടെണ്ണൽ ആരംഭിക്കുക.

കൗണ്ടിങ് സൂപ്പര്വൈസർ കണ്ട്രോൾ യൂണിറ്റ് സ്വിച്ച്‌ ഓൺ ചെയ്യുമ്ബോൾ ഡിസ്പ്ലേയിൽ പച്ച ലൈറ്റ് തെളിയും. പിന്നാലെ റിസല്ട്ട് ബട്ടണിനു മുകളിലെ പേപ്പർ സീൽ പൊട്ടിച്ച്‌ ബട്ടൺ അമർത്തും. പോസ്റ്റ് 1, പോസ്റ്റ് 2, പോസ്റ്റ് 3 എന്നിങ്ങനെ ഘട്ടങ്ങളായി ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളുടെ ഫലം ലഭ്യമാകും. ഒരു വാർഡിലെ പോസ്റ്റൽ ബാലറ്റുകളും എല്ലാ ബൂത്തുകളിലെ വോട്ടുകളും എണ്ണി തീരുന്ന മുറയ്ക്ക് അതത് തലത്തിലെ വരണാധികാരിയാണ് ഫലപ്രഖ്യാപനം നടത്തുക. ലീഡ് നിലയും തല്സമയം അറിയാൻ സാധിക്കും. ഓരോ വാർഡിലേയും കൗണ്ടിംങ് പൂർത്തിയാകുന്നതിനനുസരിച്ച്‌ ആ വാര്ഡിലെ സ്ഥാനാര്ഥികളും ഏജന്റുമാരും പുറത്തുപോകണം.

ഫലം ട്രെൻഡിൽ

ലീഡ് നിലയും ഫലവും തിരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്സൈറ്റിലെ ട്രെൻഡ് ലിങ്കിലൂടെ തൽസമയം അറിയാം.https://trend.sec.kerala.gov.in, https://lbtrend.kerala.gov.in, https://trend.kerala.nic.in എന്നീ ലിങ്കുകളിലും ഫലം ലഭ്യമാണ്.

Kerala local body election result.

More Stories from this section

family-dental
witywide