
തിരുവനന്തപുരം: തദ്ദേശസ്വയം ഭരണ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തുടങ്ങി. കൊച്ചിയിലും തിരുവനന്തപുരത്തും കൊല്ലത്തും ആദ്യ സൂചന എൽഡിഎഫിന് അനുകൂലം, ആദ്യ വിജയവും എൽഡിഎഫിന്. അടൂരിൽ ഒന്നാം വാർഡിൽ LDF സ്ഥാനാർത്ഥി വിജയിച്ചു.
ഷൊർണ്ണൂരിൽ എൻ ഡി എ.
ഷൊർണ്ണൂർ നഗരസഭയിലെ മൂന്ന് വാർഡുകളിൽ ബി ജെപി സ്ഥാനാർത്ഥികൾ വിജയിച്ചു.
ആദ്യഫലം രാവിലെ 8.30നും പൂർണഫലം ഉച്ചയോടെയും ലഭ്യമാകും. സംസ്ഥാനത്ത് ആകെ 244 വോട്ടെണ്ണൽ കേന്ദ്രങ്ങളാണ് സജ്ജീകരിച്ചിട്ടുള്ളത്. തിരുവനന്തപുരം-16, കൊല്ലം-16, പത്തനംതിട്ട-12, ആലപ്പുഴ-18, കോട്ടയം-17, ഇടുക്കി-10, എറണാകുളം-28, തൃശ്ശൂർ -24, പാലക്കാട്-20, മലപ്പുറം-27, കോഴിക്കോട്-20, വയനാട്-7,കണ്ണൂർ -20, കാസർകോട്-9, ആകെ-244 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള വോട്ടെണ്ണൽ കേന്ദ്രങ്ങൾ.
ലീഡ് നിലയും ഫലവും തിരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്സൈറ്റിലെ ട്രെൻഡ് ലിങ്കിലൂടെ തൽസമയം അറിയാം.https://trend.sec.kerala.gov.in, https://lbtrend.kerala.gov.in, https://trend.kerala.nic.in എന്നീ ലിങ്കുകളിലും ഫലം ലഭ്യമാണ്.
Kerala Local body Election result update.













