വടകര സ്വദേശിനിയായ വിദ്യാർഥിനി ഹെന്ന അസ്ലം (21) ന്യൂജേഴ്‌സിയിൽ വാഹനാപകടത്തിൽ മരിച്ചു

ന്യൂജേഴ്‌സി :ന്യൂജേഴ്‌സിയിലെ ന്യൂ ബ്രൺസ്‌വിക്കിലുള്ള റട്‌ജേഴ്‌സ് യൂണിവേഴ്‌സിറ്റിയിലെ വിദ്യാർത്ഥിനിയായ ഹെന്ന അസ്ലം എന്ന 21 വയസ്സുകാരി 2025 ഏപ്രിൽ 22ന് ഒരു വാഹനാപകടത്തിൽ ദാരുണമായി കൊല്ലപ്പെട്ടു  കേരളത്തിലെ വടകര സ്വദേശികളായ അസ്‌ലം വടകര- സാദിജ ചേളന്നൂര്‍ ദമ്പതിമാരുടെ മകളാണ്.

ഹെന്ന കഴിഞ്ഞ 14 വർഷമായി കുടുംബത്തോടൊപ്പം ന്യൂജേഴ്‌സിയിൽ താമസിച്ചു വരികയായിരുന്നു. ഹെന്ന കോളേജിലേക്ക് പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്.

എതിരെ വന്ന ഒരു കാറിന് വഴിമാറാൻ ശ്രമിക്കുന്നതിനിടെ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതായി റിപ്പോർട്ടുകൾ പറയുന്നു

Kerala native Henna Aslam (21) died in a car accident in New Jersey.

More Stories from this section

family-dental
witywide