
തിരുവനന്തപുരം : കേരള സംസ്ഥാനം രൂപംകൊണ്ടിട്ട് 69 വര്‍ഷങ്ങള്‍ പിന്നിടുന്നു. ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് ഗൃഹാതുരത്വ ഓര്‍മ്മകള്‍ ഉണര്‍ത്തുന്ന ദിനംകൂടിയാണ് നവംബര്‍ 1. കേരളത്തെ അതിദാരിദ്ര്യ മുക്ത സംസ്ഥാനമായി പ്രഖ്യാപിക്കുന്ന ചടങ്ങ് കേരളപ്പിറവി ദിനമായ ഇന്ന് നടക്കും. ഇന്ന് വൈകീട്ട് അഞ്ച് മണിക്ക് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയിത്തില്‍ വെച്ചാണ് അതിദരിദ്ര്യ നിര്‍മ്മാര്‍ജന പ്രഖ്യാപന സമ്മേളനം നടക്കുക. സംസ്ഥാനത്തെ മന്ത്രിമാര്‍ക്ക് പുറമെ ചലച്ചിത്ര താരങ്ങളായ കമല്‍ഹാസന്‍, മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവര്‍ ചടങ്ങിന്റെ ഭാഗമാവും.
അതിദാരിദ്ര്യ നിര്‍മ്മാര്‍ജനം ഉള്‍പ്പെടെ വിവിധ സര്‍ക്കാര്‍ പദ്ധതകള്‍ പ്രഖ്യാപിക്കാനുള്ള പ്രത്യേക നിയമസഭാ സമ്മേളനം ഇന്ന് രാവിലെ ചേരും.
Kerala Piravi day.
Tags:












