
ഹൈദരാബാദ് : തെലങ്കാന ടണല്‍ ദുരന്തത്തില്‍ രക്ഷാ പ്രവര്‍ത്തനത്തിനായി കേരള പൊലീസിന്റെ രണ്ട് കഡാവര്‍ ഡോഗുകളും. രണ്ട് പൊലീസ് നായകളും അവയെ കൈകാര്യം ചെയ്യുന്ന ജീവനക്കാരുമാണ് ഹൈദരാബാദിലേക്ക് പോയത്.
രക്ഷാപ്രവര്‍ത്തനങ്ങള്‍ പതിമൂന്നാം ദിവസത്തിലേക്ക് കടന്നതോടെ ദേശീയ ദുരന്തനിവാരണ അതോറിറ്റി ആവശ്യപ്പെട്ടതനുസരിച്ചാണ് കഡാവര്‍ ഡോഗുകളെ വിട്ടുകൊടുത്തത്. കൂടാതെ, കുഴിക്കാനാകുന്ന സ്ഥലങ്ങള്‍ തിരിച്ചറിയാന്‍ എന്‍ഡിആര്‍എഫിന്റെ ഒരു സ്‌നിഫര്‍ നായയെയും ഉപയോഗിച്ചിട്ടുണ്ട്.
ഡല്‍ഹിയിലെ നാഷണല്‍ സെന്റര്‍ ഓഫ് സീസ്മോളജിയിലെ ശാസ്ത്രജ്ഞര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കുചേര്‍ന്നു.















