സംസ്ഥാനത്ത് സ്‌കൂള്‍ കായികമേളയ്ക്ക് തിരുവനന്തപുരത്ത് ഫുട്‌ബോള്‍ ഇതിഹാസം ഐഎം വിജയൻ ദീപശിഖ തെളിയിച്ചതോടെ തുടക്കമായി. മത്സരങ്ങള്‍ നാളെ ആരംഭിക്കും. 14 ജില്ലകള്‍ക്ക് പുറമെ മറുനാടന്‍ മലയാളികളുടെ കരുത്തു അറിയിക്കാന്‍ യുഎഇ ടീമും ഇത്തവണയുമുണ്ട്. ധനമന്ത്രി കെഎന്‍ ബാലഗോപാൽ കായിക ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കേരളത്തിന്റെ കായിക കുതിപ്പിന്റെ പുതിയൊരു ചുവടെന്ന് മുഖ്യ സംഘാടകന്‍ കൂടിയായ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.
നാളെ മുതല്‍ 28-ാം തിയതി വരെയാണ് കായിക മത്സരങ്ങള്‍ നടക്കുക. മേളയില്‍ ഇന്‍ക്ലൂസീവ് സ്‌പോര്‍ട്‌സിന്റെ ഭാഗമായി 1944 കായിക താരങ്ങള്‍ അടക്കം ഇരുപതിനായിരത്തിലധികം താരങ്ങള്‍ പങ്കെടുക്കുന്നത്. ഗള്‍ഫ് മേഖലയില്‍ കേരള സിലബസ് പഠിപ്പിക്കുന്ന ഏഴ് സ്‌കൂളുകളില്‍ നിന്നും 35 കുട്ടികളാണ് മേളയില്‍ പങ്കെടുക്കുന്നത്. പൊതുവിദ്യാലയങ്ങളിലെ വിദ്യാർത്ഥികളാണ് ഈ വർഷത്തെ തീം സോങ് ഗാനരചനയും സംഗീത സംവിധാനവും ഗാനാലാപനവും നിര്‍വ്വഹിച്ചിരിക്കുന്നത്. ഇത്തവണ ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന ജില്ലയ്ക്ക് മുഖ്യമന്ത്രിയുടെ പേരിലുള്ള സ്വര്‍ണ്ണക്കപ്പാണ് നല്‍കുന്നത്.
Kerala School Sports Festival gets underway















