ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സന്ദര്‍ശകരുള്ള ട്രാവല്‍ വെബ്‌സൈറ്റായി കേരള ടൂറിസം

ഇന്ത്യന്‍ സംസ്ഥാനങ്ങളിൽ ഏറ്റവും കൂടുതല്‍ സന്ദര്‍ശകരുള്ള ട്രാവല്‍ വെബ്‌സൈറ്റായി കേരള ടൂറിസം. അന്താരാഷ്ട്ര വെബ് ട്രാഫിക് വിശകലന സൈറ്റായ സിമിലര്‍ വെബ്ബിന്റെ റാങ്കിങ്ങിലാണ് കേരള ടൂറിസം വെബ്‌സൈറ്റ് (keralatourism.org) ഒന്നാമത് എത്തിയത്. 1226-ാം റാങ്ക് ഉള്ള തായ്ല‌ാന്റ് ടൂറിസമാണ് ഒന്നാമത്. മൂന്നു മുതൽ അഞ്ചുവരെ സ്ഥാനങ്ങളിൽ യഥാക്രമം വിയറ്റ്നാമും ഇൻക്രഡിബിൾ ഇന്ത്യയും ഇന്തോനേഷ്യയുമാണ്. ഗൂഗിൾ വിശകലനമനുസരിച്ച് 60 ലക്ഷത്തിലധികം ഉപഭോക്താക്കളുള്ള വെബ്‌സൈറ്റിന് ഒന്നരക്കോടിയിലധികം പേജ് വ്യൂസും ഉണ്ട്. ടൂറിസം മന്ത്രി മുഹമ്മദ് റിയാസാണ് ഇക്കാര്യം സാമൂഹ്യമാധ്യമങ്ങളിലൂടെ അറിയിച്ചത്.

ഒരു ലക്ഷത്തിലേറെ പേജുകളാണ് കേരള ടൂറിസം വെബ്സൈറ്റിലുള്ളത്. കേരള ടൂറിസത്തിന്റെ ഔദ്യോഗിക ഐടി സൊല്യൂഷൻ പങ്കാളിയായ ഇൻവിസ് പ്രൈവറ്റ് ലിമിറ്റഡ് ആണ് വെബ്‌സൈറ്റിന്റെ രൂപകല്പനയും പരിപാലനവും ചെയ്തുകൊണ്ടിരിക്കുന്നത്. ഏഷ്യ-പസഫിക്, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിലെ മികച്ച 10 ടൂറിസം വെബ്സൈറ്റുകളിൽ ഒന്നായി കേരള ടൂറിസം സൈറ്റ് നേരത്തെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്.

ഏകദേശം 58 ലക്ഷത്തോളം ഉപഭോക്താക്കൾ സെർച്ചിലൂടെയാണ് കേരള ടൂറിസം സൈറ്റിലെത്തിയത്. 10 ലക്ഷത്തിലധികം ആളുകൾ കേരള ടൂറിസം ഒആർജി എന്ന് ടൈപ്പ് ചെയ്ത‌ത്‌ സൈറ്റിലെത്തി. 10 ലക്ഷത്തോളം സന്ദർശകർ പരസ്യങ്ങളിലൂടെ എത്തി. ഇരുന്നൂറോളം രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകർ വെബ്സൈറ്റിലെത്തുന്നുണ്ട്. ടൂറിസം മന്ത്രി മുഹമ്മദ് റിയാസാണ് ഇക്കാര്യം സാമൂഹ്യമാധ്യമങ്ങളിലൂടെ അറിയിച്ചത്. ഒരു സന്തോഷവാര്‍ത്ത പങ്കുവെക്കട്ടെയെന്ന മുഖവുരയോട് കൂടിയാണ് കുറിപ്പ്.

കുറിപ്പിന്റെ പൂർണ്ണരൂപം

ഒരു സന്തോഷവാര്‍ത്ത പങ്കുവെക്കട്ടേ..

ആഗോളതലത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ ആളുകള്‍ തിരയുന്ന ട്രാവല്‍ വെബ്‌സൈറ്റുകളില്‍ ഒന്നായി കേരളാടൂറിസത്തിന്റെ വെബ്‌സൈറ്റ് മാറിക്കൊണ്ടിരിക്കുകയാണ്.

ട്രാവല്‍ സൈറ്റുകളുടെ ആഗോള റാങ്കിംഗില്‍ ലോകത്ത് രണ്ടാംസ്ഥാനത്താണ് കേരളാടൂറിസം. നമ്മുടെ രാജ്യത്തെ ടൂറിസം വെബ്സൈറ്റുകള്‍ക്കിടയില്‍ സന്ദര്‍ശകരുടെ എണ്ണത്തില്‍ ഒന്നാംസ്ഥാനവും കേരളാടൂറിസത്തിനാണ്.

കേരളാടൂറിസത്തിന്റെ പ്രചാരകരായി പിന്തുണ നല്‍കുന്ന എല്ലാവര്‍ക്കും നന്ദി..

More Stories from this section

family-dental
witywide