
തിരുവനന്തപുരം: മലയാളികൾ ഏവരും ഓണാഘോഷത്തിലേക്ക് കടക്കവേ വ്യത്യസ്ഥ ക്യാമ്പയിനുമായി കേരള ടൂറിസം. ഓണം പ്രചാരണത്തിന്റ ഭാഗമായി ലിയനാര്‍ഡോ ഡാവിഞ്ചിയുടെ വിഖ്യാത ചിത്രമായ മൊണാലിസയ കേരള തനിമയോടെ അവതരിപ്പിച്ചിരിക്കുകയാണ് കേരള ടൂറിസം. മുല്ലപ്പൂവും ചൂടി കേരളീയ വനിതയായി മാറിയ മൊണാലിസയുടെ ചിത്രം ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിലാകെ വൈറലായി.

ഓണക്കാലം ആഘോഷിക്കാന്‍ കേരളത്തിലേക്ക് വിനോദസഞ്ചാരികളെ ക്ഷണിക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പയിൻ നടത്തുന്നത്. നിര്‍മിതബുദ്ധി ഉപയോഗിച്ച് രൂപകല്‍പ്പന ചെയ്ത ചിത്രം കേരള ടൂറിസം സാമൂഹികമാധ്യമ പേജുകളിലൂടെയാണ് പുറത്തുവിട്ടത്.
Tags: