കേരള സർവകലാശാലയിലെ ജാതി അധിക്ഷേപം; വകുപ്പ് മേധാവി വിജയകുമാരിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

കേരള സർവകലാശാലയിൽ ഗവേഷക വിദ്യാർഥിയെ ജാതീയമായി അധിക്ഷേപിച്ചെന്ന കേസിൽ കേരള സർവകലാശാല സംസ്കൃതം അധ്യാപിക വിജയകുമാരിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. വിജയകുമാരി നൽകിയ മുൻകൂർ ജാമ്യാപേക്ഷയെ തുടർന്നാണ് ഹൈക്കോടതിയുടെ നടപടി. സംഭവത്തിൽ കോടതി പൊലീസിനോട് വിശദീകരണം തേടി.

കാര്യവട്ടം ക്യാമ്പസിലെ പി എച്ച് ഡി വിദ്യാർഥി വിപിൻ വിജയനെതിരെയാണ് വകുപ്പ് മേധാവി ജാതി അധിക്ഷേപം നടത്തിയത്. പുലയ സമുദായത്തിൽ പെട്ട തന്നോട് പുലയന്മാർ സംസ്കൃതം പഠിക്കണ്ടന്നും പുലയനും പറയനും വന്നതോടെ സംസ്കൃത വിഭാഗത്തിന്റെ മഹിമ നശിച്ചുവെന്നും ഡോ. സി എൻ വിജയകുമാരി നിരന്തരമായി വിദ്യാർഥിയോട് പറഞ്ഞിരുന്നു. അക്കാദമിക് യോഗ്യതയില്ലാത്തതിനാൽ കാര്യവട്ടം ക്യാമ്പസിലെ ഗവേഷക വിദ്യാർഥിയായ വിപിൻ വിജയന് പി എച്ച് ഡി അനുവദിക്കരുതെന്ന് ചൂണ്ടിക്കാണിച്ച് ഡീനായ ഡോ. സി എൻ വിജയകുമാരി വൈസ് ചാൻസർക്ക് കത്ത് നൽകാൻ കാരണം പ്രബന്ധ ഗൈഡ് ആയ അധ്യാപികയോടുള്ള ഉദ്യോഗസ്ഥ തല പ്രശ്നങ്ങളും തൻറെ സമുദായത്തിനോടുള്ള സ്പർദ്ദയും മൂലമാണെന്നും വിപിൻ നൽകിയ പരാതിയിൽ പറയുന്നു.

കേരള സര്‍വകലാശാല ഓറിയന്റല്‍ സ്റ്റഡീസ് വിഭാഗം ഡീനാണ് ഡോ.സി എന്‍ വിജയകുമാരി. ഗവേഷക വിദ്യാര്‍ത്ഥിയായ വിപിന് വിഷയത്തില്‍ പ്രാവീണ്യമില്ലെന്ന് സംസ്‌കൃതം വിഭാഗം മേധാവി വിലയിരുത്തിയിരുന്നു. ഒക്ടോബര്‍ അഞ്ചിന് വിപിന്റെ പ്രബന്ധത്തെക്കുറിച്ചുള്ള ഓപ്പണ്‍ ഡിഫന്‍സ് നടന്നിരുന്നു.എന്നാല്‍ മൂല്യനിര്‍ണയ സമിതി ചെയര്‍മാന്‍ അംഗീകരിച്ച വിപിന്റെ പി എച്ച് ഡി പ്രബന്ധം നിലവാരമില്ലാത്തതാണെന്നും ഗവേഷകന് സംസ്‌കൃതം അറിയില്ലെന്നും മൂല്യനിര്‍ണയ കമ്മിറ്റി ചെയര്‍മാന്റെ ശുപാര്‍ശ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ഡോ. സി.എന്‍.വിജയകുമാരി വൈസ് ചാന്‍സലര്‍ക്ക് കത്തു നല്‍കിയിരുന്നു.

Kerala University caste abuse case: High Court stays arrest of Sanskrit department head Vijayakumari

More Stories from this section

family-dental
witywide