കേരള സർവകലാശാല പോര്; ബലിയാടായി വിദ്യാർത്ഥികൾ, വി സിയുടെ ഒപ്പിനായി കാത്ത് കിടക്കുന്നത് 2500 ഡിഗ്രി സർട്ടിഫിക്കറ്റുകൾ

തിരുവനന്തപുരം: കേരള സർവകലാശാലയിലെ വൈസ് ചാൻസലർ – രജിസ്ട്രാർ പോരിൽ ബലിയാടായി വിദ്യാർത്ഥികൾ . വൈസ് ചാൻസലർ മോഹനൻ കുന്നുമ്മലിന്റെ ഒപ്പിനായി കാത്ത് നിൽക്കുന്നത് 2500 ഡിഗ്രി സർട്ടിഫിക്കറ്റുകൾ. കൂടാതെ നിരവധി അക്കാഡമിക് കോഴ്സ് അംഗീകാരത്തിനുള്ള ഫയലുകൾ, അധിക പ്ലാൻ ഫണ്ട്‌ അനുവദിക്കാനുള്ള അപേക്ഷകളടക്കം കെട്ടിക്കിടക്കുകയാണ്. അഫിലിയേറ്റഡ് കൊളജുകളിലെ വിവിധ കോഴ്സുകൾക്കുള്ള അംഗീകാരം. അധ്യാപകരുടെ കരിയർ അഡ്വാൻസ്മെൻ്റ് സ്കീം, പ്രമേഷൻ ഫയലുകൾ ഉൾപ്പെടെ ഒന്നും തീർപ്പാകുന്നില്ല.

സർവകലാശാലയിലെ കുന്നുകൂടുന്ന ഫയലുകൾ നോക്കാതെ അധികാരം ഏറ്റെടുക്കാനുള്ള ഓട്ടത്തിലാണ് വൈസ് ചാൻസിലർ മോഹനൻ കുന്നുമ്മൽ. സർവകലാശാല ആസ്ഥാനത്ത് എത്തിയിട്ട് രണ്ടാഴ്ച പിന്നിട്ടിട്ടും ഇതൊന്നും തീർപ്പാക്കുന്നില്ല. രജിസ്ട്രാർ കെ എസ് അനിൽകുമാർ ഒപ്പിട്ടയക്കുന്ന ഫയലുകൾ ഒപ്പിടാതെ മടക്കി അയക്കുന്ന മോഹനൽ കുന്നുമ്മൽ താത്ക്കാലിക രജിസ്ട്രാറായ മിനി കാപ്പൻ പരിശോധിക്കുന്ന ഫയലുകൾ മാത്രമേ പരിഗണിക്കൂ എന്ന നിലപാടിലാണ്. വിഷയത്തിൽ സെനറ്റ് അംഗം കൂടിയായ എംഎൽഎ എം വിൻസന്റിൻ്റെ നേതൃത്വത്തിൽ യുഡിഎഫിലെ സിൻഡിക്കേറ്റ് സെനറ്റ് അംഗങ്ങൾ സർവകലാശാല ആസ്ഥാനത്ത് പ്രതിഷേധിച്ചു.

More Stories from this section

family-dental
witywide