
കേരളത്തിൻ്റെ സ്വന്തം ശ്രീനാരായണ ഓപ്പണ്‍ സര്‍വ്വകലാശാലയില്‍ പഠിച്ച വിദ്യാര്‍ഥികള്‍ക്ക് കേരള സര്‍വ്വകലാശാലയില്‍ തുടര്‍പഠനത്തിന് അര്‍ഹതയില്ല. വിദ്യാര്‍ത്ഥികളുടെ തുടര്‍ പഠന അപേക്ഷകള്‍ കേരള സര്‍വ്വകലാശാല നിരസിച്ചതായി പരാതിയുണ്ട്. വിഷയം ചൂണ്ടിക്കാട്ടി കേരള സര്‍വകലാശാല വൈസ് ചാന്‍സിലര്‍ക്ക് ശ്രീനാരായണ യൂണിവേഴ്സിറ്റി വൈസ് ചാന്‍സിലര്‍ കത്തയച്ചു.
അഡ്മിഷന്‍ നിഷേധിക്കപ്പെട്ടതിന്റെ മാനസിക പ്രയാസം അനുഭവിക്കുന്നത്. ശ്രീനാരായണ ഓപ്പണ്‍ സര്‍വ്വകലാശാലയില്‍ പഠിച്ചു എന്ന ഒറ്റ കാരണത്താല്‍ പഠിക്കാനുള്ള അവസരം നിഷേധിക്കുകയാണെന്ന് കൊല്ലം സ്വദേശിനിയായ ദര്‍ശന പ്രതികരിച്ചു. ശ്രീനാരായണ ഓപ്പണ്‍ സര്‍വ്വകലാശാലയില്‍ നിന്ന് മലയാളത്തില്‍ എംഎ പാസായതാണ് ദര്‍ശന. മലയാളം ബിഎഡ് പ്രവേശനത്തിന് കേരള സര്‍വ്വകലാശാലയില്‍ അപേക്ഷ നല്‍കിയിരുന്നു.