കേരള സർവകലാശാലയിൽ സിൻഡിക്കേറ്റ് – വൈസ് ചാൻസിലർ തർക്കം വീണ്ടും മുറുകുന്നു. രജിസ്ട്രാർ കെ എസ് അനിൽകുമാറിന്റെ സസ്പെൻഷൻ റദ്ദാക്കിയ കഴിഞ്ഞ ദിവസത്തെ സിൻഡിക്കേറ്റ് യോഗ തീരമാനം വൈസ് ചാൻസിലർ അംഗീകരിച്ചിരുന്നില്ല. യോഗത്തിൽ പങ്കെടുത്ത 22 അംഗങ്ങളിൽ 19 പേരും അനിൽകുമാറിന് തിരിച്ചെടുക്കാം എന്ന നിർദേശത്തെ പിന്തുണച്ചു. എന്നാൽ വിസിയും രണ്ട് ബിജെപി അംഗങ്ങളും ഈ നിർദേശത്തിൽ വിയോജിപ്പ് രേഖപ്പെടുത്തി.
എങ്കിലും ഭൂരിപക്ഷാഭിപ്രായത്തെ അംഗീകരിക്കാൻ വിസി തയ്യാറാകാതെ ഇറങ്ങിപ്പോവുകയായിരുന്നു. രജിസ്ട്രാറെ തിരിച്ചെടുക്കുന്നതിൽ സിൻഡിക്കേറ്റിന് തീരുമാനിക്കാം എന്നായിരുന്നു ഹൈക്കോടതിവിധി. എന്നാൽ സിൻഡിക്കേറ്റ് തീരുമാനവും ഹൈക്കോടതി നിർദേശവും വിസി ചെവികൊണ്ടില്ല എന്ന് കാട്ടി ഹൈക്കോടതിയെ വീണ്ടും സമീപിക്കാനാണ് തീരുമാനം.
Kerala University Syndicate-Vice Chancellor dispute; VC Mohanan Kunnummal walks out of meeting










