കാലിക്കറ്റ് സര്‍വകലാശാല കൈവിട്ട വേടനെ ‘ഏറ്റെടുത്ത്’ കേരള സര്‍വകലാശാലവേടന്റെ സംഗീതത്തെക്കുറിച്ച് പഠിപ്പിക്കും

തിരുവനന്തപുരം : റാപ്പര്‍ വേടനെക്കുറിച്ച് ഇംഗ്ലീഷ് ബിദുര വിദ്യാര്‍ത്ഥികളുടെ പാഠഭാഗത്തില്‍ ഉള്‍പ്പെടുത്തി കേരള സര്‍വകലാശാല. കേരള സര്‍വകലാശാല നാല് വര്‍ഷ ഡിഗ്രി കോഴ്‌സില്‍ ഇംഗ്ലിഷ് ഡിപ്പാര്‍ട്‌മെന്റുകള്‍ പഠിപ്പിക്കേണ്ട മള്‍ട്ടി ഡിസിപ്ലിനറി കോഴ്‌സായ ‘കേരള സ്റ്റഡീസ് ആര്‍ട്ട് ആന്‍ഡ് കള്‍ചര്‍’ എന്ന സിലബസിലാണ് വേടനെക്കുറിച്ച് പറയുന്നത്.

ഡികോഡിങ് ദ് റൈസ് ഓഫ് മലയാളം റാപ്: എ ഡീപ് ഡൈവ് എന്ന ലേഖനത്തിലാണ് വേടനെക്കുറിച്ച് പഠിപ്പിക്കുന്നത്. ഇതില്‍ രണ്ടാമത്തെ മോഡ്യൂളില്‍ ദി കീ ആര്‍ട്ടിസ്റ്റ് ഇന്‍ മലയാളം റാപ്പ് എന്ന ഉപതലക്കെട്ടില്‍ വരുന്ന ഒരു പാരഗ്രാഫിലാണ് വേടനെക്കുറിച്ച് പറയുന്നത്. വേടന്റെ സംഗീതം സാമൂഹിക നീതിയിലും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമൂഹങ്ങളുടെ അവകാശങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതായി പാഠഭാഗം പറയുന്നു. മാത്രമല്ല, അടിച്ചമര്‍ത്തപ്പെട്ടവരുടെ പോരാട്ടങ്ങളും, ശബ്ദവുമാണ് അവ. തന്റെ സംഗീതത്തിലൂടെ, മലയാള റാപ്പ് രംഗത്ത് ചെറുത്തുനില്‍പ്പിന്റെയും ശാക്തീകരണത്തിന്റെയും പ്രതീകമായി വേടന്‍ മാറിക്കഴിഞ്ഞെന്നും ലേഖനത്തില്‍ പറയുന്നു.

നേരത്തെ, കാലിക്കറ്റ് സര്‍വകലാശാല വേടന്റെ വരികള്‍ സിലബസില്‍ ഉള്‍പ്പെടുത്താന്‍ ആലോചിച്ചിരുന്നെങ്കിലും പിന്നീട് വന്ന വിവാദങ്ങളോടെ ഈ നീക്കം ഉപേക്ഷിക്കുകയായിരുന്നു.

More Stories from this section

family-dental
witywide