‘സാറിനെ തീർക്കും’, കേരളത്തെ ഞെട്ടിച്ച് പാലക്കാട്ടെ പ്ലസ് വൺ വിദ്യാർഥി, മൊബൈല്‍ പിടിച്ചതിന് അധ്യാപകര്‍ക്ക് നേരെ കൊലവിളി! ഒടുവിൽ സസ്പെൻഷൻ

പാലക്കാട്: മൊബൈല്‍ ഫോണ്‍ വാങ്ങി വെച്ചതിന് അധ്യാപകര്‍ക്ക് നേരെ കൊലവിളി നടത്തിയ പാലക്കാടെ പ്ലസ് വൺ വിദ്യാര്‍ഥിയുടെ വീഡിയോ കേരളത്തെയാകെ ഞെട്ടിച്ചു. ആനക്കര ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് നടുക്കുന്ന സംഭവമുണ്ടായത്. സ്‌കൂളില്‍ മൊബൈല്‍ കൊണ്ട് വരരുതെന്ന് കര്‍ശന നിര്‍ദേശം ഉണ്ടായിരുന്നു. ഇത് ലംഘിച്ച വിദ്യാര്‍ഥിയില്‍ നിന്ന് അധ്യാപകന്‍ മൊബൈല്‍ ഫോണ്‍ പിടിച്ചു. അധ്യാപകന്‍ ഫോണ്‍ പ്രധാനാധ്യാപകന്റെ കൈവശം ഏല്‍പ്പിച്ചു.

ഇത് ചോദിക്കാന്‍ പ്രധാന അധ്യാപകന്റെ മുറിയിലെത്തിയ വിദ്യാര്‍ഥി അധ്യാപകനെ കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. തന്നെ മാനസികമായി പീഡിപ്പിച്ചെന്ന് നാട്ടുകാരോട് മുഴുവന്‍ പറയുമെന്നായിരുന്നു ആദ്യം വിദ്യാര്‍ഥി പ്രധാനാധ്യാപകനോട് പറഞ്ഞത്. അധ്യാപകന്‍ മൊബൈല്‍ ഫോണ്‍ കൊടുക്കാതിരുന്നതോടെ പുറത്തിറങ്ങിയാല്‍ കാണിച്ച് തരാമെന്നായി വിദ്യാര്‍ഥിയുടെ ഭീഷണി.

പുറത്തിറങ്ങിയാല്‍ എന്താണ് ചെയ്യുകയെന്ന് അധ്യാപകന്‍ ചോദിച്ചതോടെയാണ് തീർത്തുകളയുമെന്ന കൊലവിളി പ്ലസ് വണ്‍ വിദ്യാര്‍ഥി നടത്തിയത്. സംഭവത്തിന്റെ സി സി ടി വി ദൃശ്യങ്ങൾ വലിയ തോതിൽ പ്രചരിക്കുന്നുണ്ട്. അധ്യാപകര്‍ തൃത്താല പൊലീസില്‍ പരാതി നല്‍കി. ശേഷം കുട്ടിയെ സസ്പെൻഡ് ചെയ്യുകയും ചെയ്തു.

More Stories from this section

family-dental
witywide