കേരളത്തിൻ്റെ സാമ്പത്തിക ഭദ്രതയെ സാരമായി ബാധിച്ച് ‘വരവും ചെലവും’, ചെലവ് വരവിനെക്കാൾ 39,023 കോടി അധികം; കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഞെട്ടിക്കുന്ന കണക്ക്

തിരുവനന്തപുരം: സംസ്ഥാനം നിയസഭാ തിരഞ്ഞെടുപ്പിലേക്കുകൂടി ഉറ്റുനോക്കുന്നതിനിടെ കേരളത്തിന്റെ റവന്യൂ വരുമാനത്തേക്കാൾ വളരെ കൂടുതലാണ് ചെലവുകളെന്നും ഈ വ്യത്യാസം (റവന്യൂ കമ്മി) സംസ്ഥാനത്തിന്റെ സാമ്പത്തിക ഭദ്രതയെ ബാധിക്കുന്ന തരത്തിൽ വർധിച്ചെന്നും റിപ്പോർട്ട്. നവംബറിലെ കണക്കുകൾ പ്രകാരം (കഴിഞ്ഞ മാസം 30 വരെ), കേരളത്തിന്റെ വരുമാനത്തേക്കാൾ അധികമുള്ള ചെലവ് അഥവാ ധനക്കമ്മി 39,023 കോടി രൂപയാണ്. അക്കൗണ്ടന്റ് ജനറൽ (എജി) പുറത്തുവിട്ട റിപ്പോർട്ടിലാണ് ഈ വിവരമുള്ളത്. കഴിഞ്ഞ വർഷത്തെക്കാൾ 10,000 കോടി കൂടുതലാണിത്.

കേന്ദ്ര സർക്കാർ നിശ്ചയിച്ചിട്ടുള്ള കടമെടുപ്പ് പരിധിയിൽ കുറവ് വരുത്തിയത് ദൈനംദിന ചെലവുകൾക്കും വികസന പ്രവർത്തനങ്ങൾക്കും തുക കണ്ടെത്തുന്നത് പ്രയാസകരമാക്കിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ മൊത്തം വരുമാനത്തിന്റെ വലിയൊരു ഭാഗം ശമ്പളം, പെൻഷൻ, പലിശ തിരിച്ചടവ് എന്നിവയ്ക്കായി മാറ്റിവയ്ക്കേണ്ടി വരുന്നത് മറ്റ് വികസന പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു. ജി.എസ്.ടി ഉൾപ്പെടെയുള്ള നികുതി പിരിവ് കൂടുതൽ ഊർജിതമാക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിക്കുന്നുണ്ടെങ്കിലും സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ ഇത് പൂർണ്ണമായും പര്യാപ്തമായിട്ടില്ല.

കേന്ദ്രത്തിൽനിന്ന് ഈ വർഷം ആകെ 13,074 കോടി പ്രതീക്ഷിച്ചിരുന്നിടത്ത് കിട്ടിയ ഗ്രാന്റാകട്ടെ വെറും 2,109 കോടി രൂപ മാത്രം. കേന്ദ്രവുമായുള്ള തർക്കങ്ങളും കേന്ദ്രാവിഷ്കൃത പദ്ധതികൾ സമയബന്ധിതമായി തീർക്കാത്തതുമാണ് ഗ്രാന്റുകൾ മുടങ്ങാൻ മുഖ്യ കാരണം. കേന്ദ്ര ഗ്രാന്റുകളിൽ ഉണ്ടായ ഈ വൻ കുറവും, കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതും സംസ്ഥാനത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിച്ചിട്ടുണ്ട്. വിദ്യാഭ്യാസ മേഖലയ്ക്കുള്ള വിഹിതം (ഏകദേശം 1,100 കോടി രൂപ), ഹെൽത്ത് ഗ്രാന്റ് (725 കോടി രൂപ) തുടങ്ങിയവയും കേന്ദ്രത്തിൽ നിന്ന് ലഭിക്കാനുണ്ടെന്ന് സംസ്ഥാന സർക്കാർ ചൂണ്ടിക്കാട്ടുന്നു.

Kerala’s financial stability is seriously affected by income and expenditure.

More Stories from this section

family-dental
witywide