
ജന്മിത്വത്തിൽ നിന്നും നാടുവാഴിമാരിൽ നിന്നും കൊടും പീഢനമേറ്റ കേരളത്തെ സമരം കൊണ്ടും വിപ്ലവം കൊണ്ടും ഇന്ന് കണ്ട കേരളമാക്കിയ വിപ്ലവ സമര സൂര്യന് അന്ത്യവിശ്രമം ഒരുങ്ങുന്നത് വലിയ ചുടുക്കാട്ടിലെ സ്വന്തം പേരിലുള്ള സ്മാരക ഭൂമിയിൽ. 1957 ൽ വി.എസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആലപ്പുഴ ജില്ലാ സെക്രട്ടറി ആയിരുന്നപ്പോൾ പാർട്ടിക്ക് വേണ്ടി വാങ്ങിയതാണ് സ്വന്തം പേരിൽ ആ ഭൂമി. ആ ചുവന്ന ഭൂമിയിലാണ് വിപ്ലവ സൂര്യൻ ഇനി അന്ത്യവിശ്രമം കൊള്ളുക.
അതേസമയം ഏവരുടെയും ഏറെ പ്രിയപ്പെട്ട മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ വി എസ് അച്യുതാനന്ദന് അന്ത്യാഭിവാദ്യം ആർപ്പിക്കാൻ പതിനായിരക്കണക്കിന് ആളുകൾ എത്തിക്കൊണ്ടേയിരിക്കുന്നത്. സംസ്ഥാനത്തെ എല്ലാ ജില്ലകളിൽ നിന്നുമുള്ള നിലയ്ക്കാത്ത ജനപ്രവാഹമാണ് വിഎസിനെ കാണാൻ അവസാന നോക്ക് കാണാനായി എത്തുന്നത്.