ഒട്ടാവ: ഖലിസ്ഥാനിന് വേണ്ടി കാനഡയിൽ സിഖ് സംഘടന ‘സിഖ്സ് ഫോർ ജസ്റ്റിസ്’ റഫറണ്ടം നടത്തി. അൻപതിനായിരത്തിലധികം പേർ പങ്കെടുത്തതായി സംഘടന അവകാശപ്പെട്ടു. വോട്ടെടുപ്പിനിടെ ഇന്ത്യൻ ദേശീയപ്പതാകയെ അപമാനിച്ചതും വിവാദമായി. ഇന്ത്യൻ ഹൈകമ്മീഷണർ ദിനേശ് പട്നായിക് റഫറണ്ടത്തെ “അങ്ങേയറ്റത്തെ പ്രഹസനം” എന്നാണ് വിശേഷിപ്പിച്ചത്.
ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടലാണിതെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയിൽ നിരോധിത സംഘടനയായ സിഖ്സ് ഫോർ ജസ്റ്റിസ് ഗുർപന്ത് സിംഗ് പന്നുവിന്റെ നേതൃത്വത്തിലാണ് റഫറണ്ടം സംഘടിപ്പിച്ചത്. ഖലിസ്ഥാൻ പതാകകളുമായി പലരും വോട്ടെടുപ്പിന് എത്തി.
“സമാധാനപരമായ പ്രതിഷേധത്തിന് എതിർപ്പില്ല. പക്ഷേ മുൻ ഇന്ത്യൻ പ്രധാനമന്ത്രിയുടെ വധവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നതും ചാവേർ ആക്രമണക്കാരെ മഹത്വവൽക്കരിക്കുന്നതും സ്വീകരിക്കാനാവില്ല,” ഹൈകമ്മീഷണർ ചാനൽ ചർച്ചയിൽ പറഞ്ഞു. കാനഡയിൽ നിന്ന് വേർപിരിയൽ ചോദിച്ച് ക്യൂബെക്കിൽ നടന്ന രണ്ട് പഴയ റഫറണ്ടങ്ങൾക്കും അദ്ദേഹം പരാമർശം നടത്തി.
Khalistani referendum in Canada; India reacts strongly, calls it a complete farce, says Indian High Commissioner














