
ഫ്‌ളോറിഡ: അമേരിക്കയുടെ സ്വപ്‌നഭൂമിയായ ഫ്‌ളോറിഡ ഒര്‍ലാണ്ടോയില്‍ 2027 ല്‍ നടത്താന്‍ ഉദ്ദേശിക്കുന്ന ഹിന്ദു സംഗമത്തിന്റെ അമരക്കാരായി അമേരിക്കയിലെ വിവിധ മലയാളി സംഘടനകളില്‍ ശ്രദ്ധേയ സാന്നിധ്യവും കെ.എച്ച്.എന്‍.എ.യുടെ ദീര്‍ഘകാല സഹയാത്രികരുമായ ടി. ഉണ്ണികൃഷ്ണന്‍ (പ്രസിഡന്റ്) സിനു നായര്‍ (ജനറല്‍ സെക്രട്ടറി) അശോക് മേനോന്‍ (ട്രഷറര്‍) എന്നിവരുടെ നേതൃത്വത്തിലുള്ള ടീമിനെ അവതരിപ്പിക്കാന്‍ ഫ്‌ളോറിഡയിലെ 4 ഹൈന്ദവ സംഘടന പ്രതിനിധികള്‍ സംയുക്തമായി തീരുമാനിച്ചു.
2013 മുതല്‍ കെ.എച്ച്.എന്‍. എ. ഡയറക്ടര്‍ ബോര്‍ഡ്, ട്രസ്റ്റി ബോര്‍ഡ് എന്നിവയില്‍ അംഗമായി പ്രവര്‍ത്തിക്കുകയും നിരവധി വര്‍ഷങ്ങളില്‍ അഞ്ജലി മാഗസിന്‍, കണ്‍വന്‍ഷന്‍ സോവനീര്‍ എന്നിവയുടെ ചീഫ് എഡിറ്റര്‍ ആയി പ്രവര്‍ത്തിക്കുകയും 2021 അരിസോണ കെ.എച്ച്.എന്‍.എ കണ്‍വന്‍ഷന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷണറും ആയിരുന്ന ഉണ്ണികൃഷ്ണന്‍ നിലവില്‍ സംഘടനയുടെ ട്രസ്റ്റി ബോര്‍ഡ് അംഗമാണ്. അവിഭക്ത ഫൊക്കാനയുടെ യൂത്ത് ചെയര്‍ ആയി 2006 ല്‍ ദേശീയ തലത്തില്‍ മലയാളി സംഘടനാ പ്രവര്‍ത്തനം തുടങ്ങിയ ഉണ്ണികൃഷ്ണന്‍ ഫോമയുടെ ഏറ്റവും ജനകീയനായ ജനറല്‍ സെക്രട്ടറിയുമായിരുന്നു.
2018 ല്‍ കേരളത്തിലെ കടപ്രയില്‍ പ്രളയബാധിതര്‍ക്ക് 40 ല്‍ അധികം വീടുകള്‍ വെച്ച് നല്‍കാനും, കോവിഡ് സമയത്ത് കേരളത്തിലെ എല്ലാ ജില്ലാ ആശുപത്രികള്‍ക്കും, മെഡിക്കല്‍ കോളേജുകള്‍ക്കും അടിയന്തര സഹായമായി വെന്റിലേറ്ററുകള്‍ എത്തിക്കാനും അമേരിക്കന്‍ മലയാളികളില്‍ മുഖ്യപങ്ക് വഹിച്ചത് ഉണ്ണിക്കൃഷ്ണനായിരുന്നു. 2010 ല്‍, അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനകളിലൊന്നായ എം എ സി എഫ് ന്റെ പ്രസിഡന്റ് ആയും 2014 മുതല്‍ 2023 വരെ സംഘടനയുടെ ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാനായും പ്രവര്‍ത്തിച്ചിരുന്ന കാലഘട്ടത്തില്‍ സംഘടനക്കായി കടബാദ്ധ്യതകളില്ലാതെ സ്വന്തമായുള്ള കെട്ടിടം പണി പൂര്‍ത്തിയാക്കുവാനും കഴിഞ്ഞിരുന്നു. 2013 -ല്‍ ഉണ്ണികൃഷ്ണന്റെ നേതൃത്വത്തില്‍ ആരംഭിച്ച അസോസിയേഷന്‍ ഓഫ് റ്റാമ്പാ ഹിന്ദു മലയാളീ (ആത്മ ) ഇന്ന് 300 ലധികം കുടുംബങ്ങളുള്ള ശക്തമായ സംഘടനകളിലൊന്നാണ്. 2013 -2016 കാലഘട്ടത്തില്‍ ആത്മയുടെ പ്രഥമ പ്രസിഡന്റായും നിലവില്‍ ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാനായും പ്രവര്‍ത്തിക്കുന്നു.
2015 -ല്‍ ഉണ്ണികൃഷ്ണന്റെ നേതൃത്വത്തില്‍ നടത്തിയ കെ എച്ച് എന്‍ എ ശുഭാരംഭവും 2025 ഫെബ്രുവരിയില്‍ 600 ലധികം ആളുകളെ പങ്കെടുപ്പിച്ചുകൊണ്ട് രാവിലെ 11 മുതല്‍ വൈകുന്നേരം 7 .30 വരെ തുടര്‍ച്ചയായ പരിപാടികളോടെ നടത്തിയ വിരാട് 25 ഫ്‌ളോറിഡ ശുഭാരംഭവും ശ്രദ്ധേയമായിരുന്നു. 2009 മുതല്‍ റ്റാമ്പാ അയ്യപ്പാ ക്ഷേത്രത്തിന്റെ ലൈഫ് മെമ്പറായ ഉണ്ണികൃഷ്ണന്‍ നിലവില്‍ ക്ഷേത്രത്തിന്റെ കമ്മ്യൂണിറ്റി ഔട്ട് റീച് കമ്മിറ്റിയുടെ ചെയര്‍ ആയി പ്രവര്‍ത്തിക്കുന്നു. ഐ ടി പ്രൊഫഷനിലും, റീറ്റെയ്ല്‍ ബിസിനെസ്സിലും പ്രവൃത്തിക്കുന്നു.
ഫിലാഡല്‍ഫിയയില്‍ നിന്നും ജനറല്‍ സെക്രട്ടറിയായി വരുന്ന സിനു നായര്‍ 2017 – 2019 കാലഘട്ടത്തില്‍ കെ.എച്ച്.എന്‍.എ.വിമന്‍സ് ഫോറം ചെയര്‍, 2018 ലും 2019 ലും ഗ്രെയ്റ്റര്‍ ഫിലാഡല്‍ഫിയ നായര്‍ സൊസൈറ്റി പ്രസിഡന്റ്, 2019 ത്തില്‍ എന്‍.എസ്സ്.എസ്സ്.ഒ.എന്‍.എ.വൈസ് പ്രസിഡന്റ്, വേള്‍ഡ് മലയാളി കൗണ്‍സില്‍ പെന്‍സില്‍വാനിയ പ്രൊവിന്‍സ് പ്രസിഡന്റ്, ഇപ്പോള്‍ ചെയര്‍ പേഴ്‌സണ്‍ ആയും പ്രവര്‍ത്തിച്ച് വ്യക്തി മുദ്ര പതിപ്പിച്ച വനിതാ നേതാവാണ്. ഇപ്പോള്‍ കെ എച്ച് എന്‍ എ വിരാട് 25 കണ്‍വെന്‍ഷന്‍ കോ ചെയറായി പ്രവര്‍ത്തിക്കുന്നു.
കെ.എച്ച്.എന്‍.എ. മുന്‍ ഓഡിറ്ററും നിലവില്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗവും ഒര്‍ലാണ്ടോ ഹൈന്ദവ സംഘടന രംഗത്തെ ആദരണീയ സാന്നിധ്യവുമായ അശോക് മേനോനെയാണ് ട്രഷറര്‍ സ്ഥാനത്തേക്ക് നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്നത്. അറിയപ്പെടുന്ന ഒരു സര്‍ട്ടിഫൈഡ് പബ്ലിക് അക്കൗണ്ടന്റ് ആയ മേനോന്‍ ട്രഷറര്‍ സ്ഥാനത്തേക്ക് ഏറ്റവും മികച്ച തെരഞ്ഞെടുപ്പായിരിക്കുമെന്നു വിവിധ ഹൈന്ദവ സംഘടന പ്രതിനിധികള്‍ പ്രതീക്ഷിക്കുന്നു. 2012 ല്‍ ആരംഭിച്ച ഒര്‍ലാണ്ടോ ഹിന്ദു മലയാളി (ഓം ) സ്ഥാപക അംഗങ്ങളിലൊരാളായ അശോക് മേനോന്‍ ഒര്‍ലാണ്ടോ അമ്പലത്തിന്റെ ജോയിന്റ് ട്രഷറര്‍ ആയും , അമ്പലത്തിലെ അയ്യപ്പ പ്രതിഷ്ഠാ കോര്‍ കമ്മിറ്റിയിലും പ്രവര്‍ത്തിച്ചിരുന്നതോടൊപ്പം റ്റാമ്പാ അയ്യപ്പാ ക്ഷേത്രത്തിന്റെ അക്കൗണ്ടിംഗ് സഹായിയുമാണ്. കെ എച്ച് എന്‍ എ സൗത്ത് ഈസ്റ്റ് റീജിയന്‍ കണ്‍വീനറായിരുന്നു. ഒര്‍ലാണ്ടോ മലയാളീ അസോസിയേഷന്റെ സ്ഥാപക മെമ്പറും മുന്‍ പ്രസിഡന്റുമാണ്.














