കെ.എച്ച്.എൻ.എ “മൈഥിലി മാ” ലളിതാസഹസ്രനാമാർച്ചന അഞ്ചാം വർഷത്തിലേക്ക്; ഈ വർഷത്തെ പുണ്യയാത്രയ്ക്ക് ഇന്ന് തുടക്കം

ഫ്ലോറിഡ: കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്കയുടെ (കെ.എച്ച്.എൻ.എ) അഭിമാനകരമായ ആത്മീയ സംരംഭമായ “മൈഥിലി മാ” ലളിതാസഹസ്രനാമാർച്ചന അഞ്ചാം വർഷത്തിലേക്ക് കടക്കുന്നു. കോടി സഹസ്രനാമങ്ങളുടെ പുണ്യപ്രഭയിൽ, പുതിയൊരു അധ്യായം കുറിച്ചുകൊണ്ട് 2025 നവംബർ 7 വെള്ളിയാഴ്ച്‌ച പരിപാടിക്ക് ഔദ്യോഗികമായി തുടക്കമാകും.

ഗവൺമെന്റ് സംസ്കൃത കോളേജ് സംസ്കൃ‌ത സാഹിത്യ വിഭാഗം മേധാവി പ്രൊഫ. സരിത മഹേശ്വർ 2025-2027 കാലയളവിലെ മൈഥിലി മാ പരിപാടി ഉദ്ഘാടനം ചെയ്യും. യോഗക്ഷേമ സഭ വനിതാ വിഭാഗം കേരളാ സ്റ്റേറ്റ് പ്രസിഡന്റ്റ് മല്ലിക മഹേശ്വർ മുഖ്യാതിഥിയായി ചടങ്ങിൽ പങ്കെടുക്കും. ഈ വർഷത്തെ പുണ്യയാത്രയ്ക്ക് തുടക്കമിട്ടുകൊണ്ട്, യോഗക്ഷേമ സഭയിലെ വനിതാ അംഗങ്ങൾ ലളിതാസഹസ്രനാമാർച്ചന നടത്തും.

ആരംഭകാലം മുതൽ മൈഥിലി മാ കൂട്ടായ്‌മയുടെ സഹയാത്രികരായ ശാന്ത പിള്ളൈ, രാധാമണി നായർ, ഗീത ഉണ്ണികൃഷ്ണൻ നമ്പൂതിരിപ്പാട് എന്നിവർ എല്ലാ വെള്ളിയാഴ്ച‌കളിലും നടക്കുന്ന ലളിതാസഹസ്രനാമാർച്ചനയ്ക്ക് നേതൃത്വം നൽകും.

അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ വ്യാപിച്ചുനിൽക്കുന്ന ഈ ആത്മീയ കൂട്ടായ്‌മ, കഴിഞ്ഞ നാല് വർഷങ്ങളിലായി പ്രാർത്ഥനയുടെയും സമർപ്പണത്തിൻ്റെയും മാർഗ്ഗങ്ങളിലൂടെ കെ.എച്ച്.എൻ.എയ്ക്ക് പകർന്ന ആത്മബലം ചെറുതല്ല. സംഘടനയിലെ ഓരോ കുടുംബത്തിനും പുണ്യമായും അനുഗ്രഹമായും മാറിയ ഈ കൂട്ടായ്‌മയുടെ ശക്തിക്ക് എല്ലാവരും സാക്ഷികളാണെന്നും കെ.എച്ച്.എൻ.എ മുന്നോട്ടുവെക്കുന്ന ഉന്നതമായ ആശയങ്ങളുടെയും സംസ്‌കാരത്തിന്റെയും പ്രതിഫലനമാണ് മൈഥിലി മാ കൂട്ടായ്‌മയെന്നും പ്രസിഡന്റ് ടി. ഉണ്ണികൃഷ്ണൻ അഭിപ്രായപ്പെട്ടു. വരും തലമുറയ്ക്ക് നമ്മൾ പകർന്നു നൽകുന്ന സംസ്‌കാരത്തിന്റെ അടയാളം കൂടിയാണ് ഈ പരിപാടിയെന്ന് സെക്രട്ടറി സിനു നായർ അറിയിച്ചു.

മൈഥിലി മാ കൂട്ടായ്‌മയുടെ അഞ്ചാം വർഷാരംഭം പ്രവാസി ഹൈന്ദവ സമൂഹത്തിന് കൂടുതൽ ആത്മീയ ഊർജ്ജം നൽകുമെന്നാണ് പ്രതീക്ഷ. അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും ലോകമെമ്പാടുമുള്ള ഭക്തർക്ക് ഈ പുണ്യ കർമ്മത്തിൽ പങ്കുചേരാവുന്നതാണ്.

സൂം മീറ്റിംഗ് ഐഡി (Zoom Meeting ID): 882 7522 4714

KHNA “Maithili Maa” Lalithasahasranamarchana enters its fifth year

More Stories from this section

family-dental
witywide