കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യ ചെയർമാൻ കൂടിയായ ഫാ. ഡേവിസ് ചിറമേൽ അമേരിക്ക സന്ദർശിക്കുന്നു

മയാമി: കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യ ചെയർമാൻ ഫാ. ഡേവിസ് ചിറമേൽ ഒക്ടോബർ 4 മുതൽ 24 വരെ അമേരിക്കയിലെ വിവിധ പരിപാടികളിൽ പങ്കെടുക്കുന്നതിനായി എത്തുന്നു. ഷിക്കാഗോ, ന്യൂയോർക്ക്, മയാമി, ടെക്സസ് എന്നിവിടങ്ങളിൽ നടക്കുന്ന പരിപാടികളിൽ അദ്ദേഹം സംബന്ധിക്കും. ഒക്ടോബർ 5 ന് ഷിക്കാഗോയിൽ അക്ഷയ പാത്ര ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന വാർഷിക ഗാലയിൽ ഫാ. ഡേവിസ് പങ്കെടുക്കും.

കിഡ്നി ഫെഡറേഷൻ, അക്ഷയ പാത്ര ഫൗണ്ടേഷൻ, ഹങ്കർ ഹാൻഡ് ഇന്റർനാഷണൽ എന്നിവയുമായി സഹകരിച്ച് കേരളത്തിൽ നടപ്പാക്കുന്ന ‘പ്രതിദിനം 5000 സ്കൂൾ കുട്ടികൾക്ക് സൗജന്യ പ്രഭാത ഭക്ഷണം’ പദ്ധതിയുടെ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 305 776 7752.

More Stories from this section

family-dental
witywide