
ബെയ്ജിങ്: ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ ചൈനയിലേക്ക്. പ്രത്യേക ട്രെയിനിലാണ് കിമ്മിന്റെ യാത്ര. ബെയ്ജിങ്ങിലെത്തുന്ന കിം ജോങ് ഉന്‍ സൈനിക പരേഡില്‍ പങ്കെടുക്കും. സാധാരണയായി ചൈനീസ് സൈനിക പരേഡുകളില്‍ പങ്കെടുക്കാന്‍ ഉത്തര കൊറിയ പ്രതിനിധികളെയാണ് അയക്കാറുള്ളത്. 1959നു ശേഷം ആദ്യമായാണ് ഉത്തര കൊറിയന്‍ രാഷ്ട്രത്തലവന്‍ ചൈനയില്‍ സൈനിക പരേഡിന്റെ ഭാഗമാകുന്നത്.
ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്, റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുട്ടിന്‍ തുടങ്ങിയ ലോകനേതാക്കളുമായി കിം വേദി പങ്കിടും. ഈ രാജ്യങ്ങളുമായി ബന്ധം മെച്ചപ്പെടുത്താനുള്ള അവസരമായും കിം ഇതിനെ ഉപയോഗിക്കും.
രണ്ടാം ലോകമഹായുദ്ധം അവസാനിച്ചതിന്റെ 80ാം വാര്‍ഷികത്തിന്റെ ഭാഗമായാണ് ബെയ്ജിങ്ങില്‍ പരേഡ് നടക്കുന്നത്. ഇതില്‍ മ്യാന്മര്‍, ഇറാന്‍, ക്യൂബ തുടങ്ങി 26 രാഷ്ട്രത്തലവന്മാര്‍ പങ്കെടുക്കുന്നുണ്ട്. കിം2019ലാണ് അവസാനമായി ചൈന സന്ദര്‍ശിച്ചത്.
പ്രത്യേക സുരക്ഷാ സംവിധാനങ്ങളോടെയുള്ള ട്രെയിനിലാണ് കിമ്മിന്റെ യാത്ര. കുറഞ്ഞ വേഗതയില്‍ സഞ്ചരിക്കുന്ന ട്രെയിന്‍ 24 മണിക്കൂറെടുത്താണു ബെയ്ജിങ്ങിലെത്തുക.














