
ബര്‍ലിന്‍ : ജര്‍മനിയില്‍ ഹാംബുര്‍ഗിലുള്ള സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ ഉണ്ടായ കത്തിയാക്രമണത്തില്‍ 12 പേര്‍ക്കു പരുക്കേറ്റു. ഇവരില്‍ ആറു പേരുടെ നില അതീവഗുരുതരമാണെന്നും മൂന്നു പേരുടെ നില ഗുരുതരമാണെന്നും റിപ്പോര്‍ട്ട്. റെയില്‍വേ സ്റ്റേഷനില്‍ നിന്ന് 39 വയസുള്ള യുവതിയെ പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്.
പ്രാദേശിക സമയം വൈകിട്ട് ആറോടെയായിരുന്നു സംഭവം. കത്തിയുമായെത്തിയ യുവതി പ്ലാറ്റ്‌ഫോമിലുണ്ടായിരുന്ന ആളുകളെ തുടരെത്തുടരെ കുത്തുകയായിരുന്നുവെന്നാണ് വിവരം. ആക്രമണത്തിന്റെ കാരണം വ്യക്തമല്ലെന്നു പൊലീസ് അറിയിച്ചു.