തെരഞ്ഞെടുപ്പിന് ശേഷം കൊച്ചി മേയർ സ്ഥാനത്തേക്ക് ഏറ്റവും കൂടുതൽ ഉയർന്നു കേട്ട പേരായ കെപിസിസി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസ് മേയർ സ്ഥാനത്തേക്കില്ല. വി.കെ മിനി മോളും ഷൈനി മാത്യുവുമാണ് മേയർ പദം പങ്കിടുന്നത്. പാർലമെൻ്ററി പാർട്ടി യോഗത്തിൽ കൗൺസിലർമാരുടെ പിന്തുണയാണ് മിനി മോൾക്ക് അനുകൂലമായത്. ലത്തീൻ സമുദായം എന്നതും അനുകൂലമായി.
രണ്ടാമത്തെ ടേം ഷൈനി മാത്യുവിന് നൽകാനും ധാരണയായി. ദീപക് ജോയ് ഡെപ്യൂട്ടി മേയറാകും. വെള്ളിയാഴ്ച്ചയാണ് മേയർ, ഡപ്യൂട്ടി മേയർ തിരഞ്ഞെടുപ്പ്.മേയർ സ്ഥാനത്തേക്ക് ഏറ്റവും കൂടുതൽ ഉയർന്നു കേട്ടത് ദീപ്തി മേരി വർഗീസിൻ്റെ പേരാണെങ്കിലും ഇന്നലെ ചേർന്ന പാർലമെന്ററി പാർട്ടി യോഗത്തിൽ വികെ മിനി മോൾക്കും ഷൈനി മാത്യുവിനുമാണ് ഏറ്റവും കൂടുതൽ പിന്തുണ ലഭിച്ചത്.
വികെ മിനി മോൾക്ക് 17 പേർ പിന്തുണ നൽകിയപ്പോൾ ഷൈനി മാത്യുവിന് 19 പേരും പിന്തുണച്ചു. ദീപ്‌തി മേരി വർഗീസിന് വെറും നാല് പേരുടെ പിന്തുണ മാത്രമാണ് ലഭിച്ചത്. എ, ഐ ഗ്രൂപ്പുകളുടെ സമ്മർദമാണ് ദീപ്തിയ്ക്കു വിനയായത്. അതേസമയം, നിയമസഭതിരഞ്ഞെടുപ്പിൽ ദീപ്‌തി മേരി വർഗീസിനെ പരിഗണിക്കാമെന്ന ധാരണയും ഉണ്ടായിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.
Kochi Mayor’s post will be shared between V.K. Minimol and Shiny Mathew; KPCC General Secretary Deepti Mary Varghese will not become Mayor











