ഉന്നത ഇടപടലുണ്ടായിട്ടും വഴങ്ങാതെ കോഹ്‌ലി, ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കാനുള്ള തീരുമാനം ഉറപ്പിച്ച് താരം

ന്യൂഡല്‍ഹി : നിരന്തരമായ ചര്‍ച്ചകളും ഒടുവില്‍ വഴിമുട്ടുന്നു. ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കാനുള്ള തീരുമാനത്തില്‍ മാറ്റമില്ലെന്ന നിലപാടിലുറച്ചു നിന്ന് വിരാട് കോഹ് ലി. കോഹ്‌ലിയെ സ്വാധീനിക്കാന്‍ കഴിയുന്ന വ്യക്തികളുമായി ബി.സി.സി.ഐ ബന്ധപ്പെട്ടെങ്കിലും ഈ ശ്രമവും വിജയിച്ചില്ലെന്നാണ് സൂചന. തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുന്ന സാഹചര്യത്തില്‍ കോലിയുടെ തീരുമാനം അംഗീകരിക്കുക എന്നത് മാത്രമാണ് സെലക്ടര്‍മാര്‍ക് മുന്നിലെ മാര്‍ഗമെന്നാണ് റിപ്പോര്‍ട്ട്.

രണ്ടാഴ്ച മുമ്പാണ് കോഹ്‌ലി ടെസ്റ്റില്‍ നിന്ന് വിരമിക്കാനുള്ള സന്നദ്ധത ബി സി സി ഐയെ അറിയിച്ചത്. ഇംഗ്ലണ്ട് പരമ്പരയിലെങ്കിലും കളിക്കണമെന്ന് ബി സി സി ഐ അഭ്യര്‍ത്ഥിച്ചെങ്കിലും വിരാട് കോഹ്‌ലി ഇതിന് മറുപടി നല്‍കിയിരുന്നില്ല. ഇന്ത്യയുടെ വളരെ അനുഭവപരിചയമില്ലാത്ത മധ്യനിരയില്‍ അദ്ദേഹത്തിന്റെ സാന്നിധ്യം എത്രത്തോളം പ്രധാനമാണെന്ന് എടുത്തുകാണിച്ചുകൊണ്ട് ബിസിസിഐ 36 കാരനായ കോഹ്ലിയുമായി ഈ വിഷയത്തില്‍ സംസാരിച്ചതായി പറയപ്പെടുന്നു. രോഹിതിന്റെ വിരമിക്കല്‍ സ്ഥിരീകരിച്ചതോടെ കോഹ്ലിയുടെ പിന്മാറ്റം കൂടി എത്തിയാല്‍ ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ കാര്യമായ മാറ്റമുണ്ടാക്കും. കോഹ്ലിയുടെ തീരുമാനം മാറ്റമില്ലാതെ തുടര്‍ന്നാല്‍ ഇംഗ്ലണ്ട് പര്യടനത്തിനായി ടീമിനെ തിരഞ്ഞെടുക്കുന്നതില്‍ സെലക്ടര്‍മാര്‍ക്ക് ബുദ്ധിമുട്ട് നേരിടേണ്ടിവരുമെന്ന് സാരം.

More Stories from this section

family-dental
witywide