കോന്നി പാറമടയിലെ അപകടം: കാണാതായ തൊഴിലാളിക്കായി തെരച്ചില്‍ തുടരുന്നു, ക്വാറിയുടെ അനുമതിയും അളവില്‍ കൂടുതല്‍ പാറ പൊട്ടിക്കല്‍ നടന്നിട്ടുണ്ടോ എന്നും പരിശോധിക്കും

പത്തനംതിട്ട : ഒരു നാടിനെയാകെ ഞെട്ടിച്ച് കോന്നി പയ്യനാമണ്‍ പാറമടയിലുണ്ടായ അപകടത്തില്‍ കാണാതായ തൊഴിലാളിക്കായി തെരച്ചില്‍ പുനരാരംഭിച്ചു. ബീഹാര്‍ സ്വദേശിയെ കണ്ടെത്താനുള്ള ദൗത്യത്തില്‍ എന്‍ ഡി ആര്‍ എഫ് സംഘവും പങ്കാളികളാകും. ഇയാള്‍ക്കൊപ്പം അപകടത്തില്‍പ്പെട്ട ഒഡീഷ സ്വദേശി മഹാദേവിന്റെ മൃതദേഹം ഇന്നലെ പുറത്തെടുത്തിരുന്നു.

അതേസമയം, അപകട സാഹചര്യത്തില്‍ ക്വാറി പ്രവര്‍ത്തനം നിര്‍ത്തി വെപ്പിച്ചിരിക്കുകയാണ്. ക്വാറിയുടെ അനുമതിയടക്കം പരിശോധിച്ച് അടിയന്തര റിപ്പോര്‍ട്ട് നല്‍കാന്‍ ജിയോളജി വകുപ്പിന് കളക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അളവില്‍ കൂടുതല്‍ പാറ പൊട്ടിക്കല്‍ നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കും. അടുത്ത വര്‍ഷം വരെ ക്വാറിക്ക് ലൈസന്‍സ് ഉണ്ടെന്ന് കളക്ടര്‍ വ്യക്തമാക്കി. ജിയോളജി വകുപ്പിന്റെ റിപ്പോര്‍ട്ട് ലഭിച്ചശേഷമായിരിക്കും തുടര്‍നടപടി സ്വീകരിക്കുക.

More Stories from this section

family-dental
witywide