
പത്തനംതിട്ട: കോന്നി പയ്യനാമണ്ണില്‍ പാറമടയില്‍ ഹിറ്റാച്ചിക്ക് മുകളിലേക്ക് പാറയിടിഞ്ഞു വീണുണ്ടായ അപകടത്തില്‍ കുടുങ്ങിക്കിടക്കുന്ന തൊഴിലാളിയെ രക്ഷിക്കാന്‍ എത്തിയ ദൗത്യസംഘം താത്ക്കാലികമായി പിന്മാറി. പാറയിടിയുന്നതിനാല്‍ ദൗത്യം സങ്കീര്‍ണ്ണമാകുകയാണ്. ഇതാണ് സംഘത്തെ പിന്തിരിപ്പിച്ചത്.
രണ്ട് പേര്‍ വടംകെട്ടിയിറങ്ങി സ്ഥലത്തെ പാറക്കഷ്ണങ്ങള്‍ നീക്കുന്ന നടപടി രാവിലെ ആരംഭിച്ചിരുന്നു. എന്നാല്‍ പാറ ഇടിയുന്നത് വലിയ വെല്ലുവിളിയാകുകയായിരുന്നു. വലിയ ക്രെയിനും മറ്റൊരു ഹിറ്റാച്ചിയും എത്തിക്കുമെന്നും നിലവിലെ സംവിധാനം കൊണ്ട് കഴിയില്ലെന്നുമാണ് രക്ഷാപ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നത്.
ഇന്നലെയുണ്ടായ അപകടത്തില്‍ രണ്ട് തൊഴിലാളികളാണ് ഹിറ്റാച്ചിക്കുള്ളില്‍ കുടുങ്ങിയത്. ഒരാളുടെ മൃതദേഹം ഇന്നലെത്തന്നെ പുറത്തെടുത്തിരുന്നു. ഇരുവരും അന്യ സംസ്ഥാന തൊഴിലാളികളാണ്.