
കോട്ടയം: അമേരിക്കയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ വൈദികന്‍ അറസ്റ്റില്‍. കോട്ടയത്തെ ഇവാഞ്ചിലിക്കല്‍ സഭ ബിഷപ്പ് സന്തോഷ് പി.ചാക്കോയാണ് അറസ്റ്റിലായത്. മണിമല സ്വദേശിയാണ് ഇയാള്‍. ചിങ്ങവനം പൊലീസ് ആണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
കുറിച്ചി സ്വദേശിയായ യുവാവാണ് വൈദികനെതിരെ പരാതി നല്‍കിയത്. യുവാവില്‍ നിന്ന് രണ്ടരലക്ഷം രൂപയാണ് പ്രതി തട്ടിയെടുത്തത്. പണം നല്‍കിയിട്ടും പറഞ്ഞ കാലാവധിക്കുള്ളില്‍ ജോലി കിട്ടാത്തതിനെ തുടര്‍ന്ന് യുവാവ് പല തവണ വൈദികനെ ബന്ധപ്പെട്ടിരുന്നു. എന്നാല്‍ വിവിധ കാരണങ്ങള്‍ പറഞ്ഞ് വൈദികന്‍ ഒഴിഞ്ഞുമാറുകയായിരുന്നു. തുടര്‍ന്നാണ് പരാതിക്കാരന്‍ പൊലീസിനെ സമീപിക്കുന്നത്.
അതേസമയം, വൈദികനെതിരെ മണിമല, ചങ്ങനാശ്ശേരി, മണര്‍കാട്, തൃശ്ശൂര്‍ സ്റ്റേഷനുകളില്‍ കേസുണ്ടെന്നാണ് പൊലീസ് പറയുന്നത്.