ലണ്ടനില്‍ വര്‍ക്ക് വിസ നല്‍ക്കാമെന്ന് പറഞ്ഞ് 10 ലക്ഷം തട്ടി; കോട്ടയം സ്വദേശിനി അറസ്റ്റില്‍, തട്ടിപ്പിന് ഇരയായത് നിരവധി പേര്‍

കോട്ടയം : ലണ്ടനില്‍ വര്‍ക്ക് വിസ നല്‍ക്കാമെന്ന് പറഞ്ഞ് വന്‍ തട്ടിപ്പ് നടത്തിയ സംഭവത്തില്‍ യുവതി പൊലീസ് പിടിയിലായി. കോട്ടയം, പാമ്പാടി കട്ടപ്പുറത്ത് വീട്ടില്‍ ഐറിന്‍ എല്‍സ കുര്യന്‍(25) ആണ് അറസ്റ്റിലായത്. 10 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയ കേസിലാണ് ഇവര്‍ ഇപ്പോള്‍ പിടിയിലായിരിക്കുന്നത്. വിസ വാഗ്ദാനം നല്‍കി കാഞ്ചിയാര്‍ സ്വദേശിയായ യുവാവില്‍ നിന്ന് ഐറിന്‍ 10 ലക്ഷം രൂപ പലപ്പോഴായി തട്ടിയെടുത്തിരുന്നു.

കൂടാതെ, നിരവധിപേരെയാണ് ഐറിന്‍ വിസ തട്ടിപ്പിനിരയാക്കിയതെന്നാണ് വിവരം. ഐറിന്റെ ബാങ്ക് അക്കൗണ്ട് വഴിയാണ് പണം കൈമാറിയത്. സംഭവവുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലില്‍ കൂടുതല്‍ തട്ടിപ്പ് വിവരം പുറത്ത് വന്നിട്ടുണ്ട്. ഇതോടെ പൊലീസ് ഇവര്‍ക്കെതിരെ കൂടുതല്‍ കേസുകള്‍ എടുക്കാന്‍ സാധ്യതയുണ്ട്.

More Stories from this section

family-dental
witywide