
കൊച്ചി: കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ മുന്‍ എറണാകുളം ജില്ലാ കോര്‍ഡിനേറ്ററെ ഓഫീസിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാലാരിവട്ടം സ്വദേശി പി വി ജെയിന്‍ ആണ് മരിച്ചത്. എറണാകുളത്തെ ഓഫീസിനുള്ളില്‍ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
ആത്മഹത്യാ കുറിപ്പും പൊലീസിന് ലഭിച്ചിട്ടുണ്ട്. വ്യക്തിപരമായ പ്രശ്നങ്ങള്‍ കാരണമാണ് മരിക്കുന്നതെന്ന് കുറിപ്പുലുണ്ടെന്നാണ് പൊലീസ് അറിയിച്ചത്. സാമ്പത്തിക പ്രതിസന്ധിയാണ് ജീവനൊടുക്കാന്‍ കാരണമെന്നാണ് സൂചന.
അതേസമയം, രാഹുല്‍ മാങ്കൂട്ടത്തിലിനെ അനുകൂലിക്കുന്ന ഡിജിറ്റല്‍ മീഡിയ ടീമംഗങ്ങള്‍ ഭീഷണിപ്പെടുത്തിയെന്ന് പി വി ജെയിന്‍ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന് പരാതി നല്‍കിയിരുന്നു. പ്രതിപക്ഷ നേതാവ് വിഡി സതീശനും ജെയിന്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ഡിജിറ്റല്‍ മീഡിയ സെല്‍ പിരിച്ചുവിടാന്‍ തീരുമാനിച്ചിരുന്നു. പിന്നാലെയാണ് മരണം.