ടേം നിബന്ധനയിൽ കൊച്ചി മേയര്‍ സ്ഥാനം; രണ്ടര വര്‍ഷം മേയറാകാൻ ദീപ്തി

മേയര്‍ സ്ഥാനത്തേക്ക് ഒന്നിലധികം പേരുകള്‍ നിര്‍ദ്ദേശിക്കപ്പെട്ട സാഹചര്യത്തിൽ കൊച്ചി മേയര്‍ സ്ഥാനത്തിന് ടേം നിബന്ധനയുമായി കെപിസിസി. കോണ്‍ഗ്രസ് പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും തീരുമാനത്തിലേക്കെത്തുക. കൊച്ചിയില്‍ രണ്ട് പ്രധാനപ്പെട്ട പേരുകളാണ് മേയര്‍ സ്ഥാനത്തേക്ക് മുന്നോട്ട് വെക്കുന്നത്. .

അതില്‍ പ്രധാനപ്പെട്ടത് ദീപ്തി മേരി വര്‍ഗീസിന്റേതാണ്. മറ്റൊന്ന് വികെ മിനിമോളുടേതാണ്.കെപിസിസി ജനറല്‍ സെക്രട്ടറിയായതുകൊണ്ടുതന്നെ ദീപ്തി മേരി വര്‍ഗീസിന് പ്രത്യേക പരിഗണന ലഭിക്കും. അത് കെപിസിസിയുടെ മാര്‍ഗനിര്‍ദേശത്തില്‍ പ്രത്യേകം പറയുന്നുണ്ട്. രണ്ടര വര്‍ഷക്കാലത്തേക്ക് ആര്‍ക്കാണ് ആദ്യം സ്ഥാനം ലഭിക്കുക എന്നുള്ളത് കെപിസിസിയുമായി ബന്ധപ്പെട്ട് ആലോചിച്ച് തീരുമാനിക്കും.

KPCC has introduced a term limit for the Kochi Mayor’s post, as multiple names have been proposed for the post of Mayor.

More Stories from this section

family-dental
witywide