ഉമ്മന്‍ ചാണ്ടിയുടെ കല്ലറയിലെത്തി പ്രാര്‍ത്ഥിച്ച് അനുഗ്രഹം തേടി നിയുക്ത കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്, നന്മയുടെ പാതയില്‍ ജനസേവനം നടത്തുമെന്നും പ്രതികരണം

കോട്ടയം: ഏറെ ചര്‍ച്ചകള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കുമൊടുവില്‍ കെപിസിസി അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട സണ്ണി ജോസഫ് പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിയുടെ കല്ലറയിലെത്തി പുഷ്പാര്‍ച്ചന നടത്തി അനുഗ്രഹം തേടി.

കേരളത്തിലെ കോണ്‍ഗ്രസിനെ ഒറ്റക്കെട്ടായി മുന്നോട്ടു കൊണ്ടു പോകുമെന്ന് സണ്ണി ജോസഫ് പറഞ്ഞു. ഉമ്മന്‍ചാണ്ടിയുടെ അനുഗ്രഹം തേടിയാണ് കല്ലറയില്‍ വന്നതെന്നും ഉമ്മന്‍ചാണ്ടിയുടെ ഓര്‍മ്മകള്‍ പ്രവര്‍ത്തനത്തിന് കരുത്ത് പകരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മാത്രമല്ല, നന്മയുടെ പാതയില്‍ ജനസേവനം നടത്തുമെന്നും ഐക്യമാണ് പുതിയ ടീമിന്റെ പ്രധാന ദൗത്യമെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു

More Stories from this section

family-dental
witywide