അൻവറിന് മുന്നിൽ വാതിൽതുറന്ന് തന്നെയെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്

മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ ആര്യാടൻ ഷൗക്കത്ത് മുന്നിട്ട് നിൽക്കുമ്പോള്‍ പ്രതികരണവുമായി കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. അൻവറിന് മുന്നിൽ വാതിൽതുറന്ന് തന്നെയെന്നും യുഡിഎഫ് അലോചിച്ച് അൻവറിന്റെ കാര്യത്തിൽ തീരുമാനമെടുക്കുമെന്നും സണ്ണി ജോസഫ്. അൻവർ കൂടെയുണ്ടായിരുന്നെങ്കിൽ ഫലം നന്നായേനെ എന്നും സണ്ണി ജോസഫ് മാധ്യമങ്ങളോട് പ്രതികരിച്ചു. ഭരണവിരുദ്ധ വികാരം ശക്തമാണെന്നും യുഡിഎഫ് വോട്ടുകൾ കുറച്ച് നഷ്ടപ്പെട്ടോ എന്ന് പരിശോധിക്കുമെന്നും കണ്ണൂർ ഡിസിസി ഓഫീസിൽ മാധ്യമങ്ങളോട് സംസാരിക്കവേ സണ്ണി ജോസഫ് പറഞ്ഞു.

More Stories from this section

family-dental
witywide