
ചരിത്രത്തിലാദ്യമായി റെക്കോർഡ് കളക്ഷനുമായി കെഎസ്ആർടിസി. ഇന്നലെ മാത്രം പ്രതിദിന വരുമാനമായി 10.19 കോടി രൂപ കെഎസ്ആർടിസി നേടി. ഓണ അവധികൾക്ക് ശേഷമുള്ള ആദ്യ പ്രവർത്തി ദിനമായ ഇന്നലെയാണ് റെക്കോർഡ് വരുമാനം നേടിയത്. എക്കാലത്തെയും മികച്ച പ്രതിദിന ടിക്കറ്റ് വരുമാനമായ 10 കോടി 19 ലക്ഷം രൂപയാണ് കെഎസ്ആർടിസി സ്വന്തമാക്കിയത്.
4,607 ബസുകളാണ് ഇന്നലെ ഓടിയത്. ടിക്കറ്റിന് പുറമെ ലഭിച്ച വരുമാനം കൂടി ചേർത്താൽ 11 കോടി രണ്ട് ലക്ഷമായി പ്രതിദിന വരുമാനം ഉയരും. . മുൻപ് 2024 ഡിസംബർ 23ന് ശബരിമല സീസണിൽ നേടിയ 9.22 കോടി രൂപയായിരുന്നു ഉയർന്ന ടിക്കറ്റ് വരുമാനം. ഓണക്കാല സർവകാല റെക്കോർഡ് കഴിഞ്ഞ വർഷം ഓണകാലത്ത് നേടിയ 8.29 കോടി രൂപയാണ്.